സീരിയല്‍ കുടുംബവിളക്കില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തില്‍ എത്തിയതോടെയാണ് നടി ആതിര മാധവ് ശ്രദ്ധിക്കപ്പെട്ടത്. കുടുംബ വിളക്കിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് അനന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആതിര, തന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ പോലും താരം ആരാധകരെ അറിയിക്കാറുണ്ട്. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ആതിര കുടുംബവിളക്കില്‍ നിന്നും പിന്മാറിയത്. പകരം ഇതിലേക്ക് മറ്റൊരു നടി എത്തുകയും ചെയ്തു.
കഴിഞ്ഞ ഏപ്രിലായിരുന്നു ആതിര ഒരു അമ്മയായത്. ഒരു ആണ്‍കുഞ്ഞാണ് ആതിരക്ക്. ആതിര പ്രസവിച്ച കാര്യം ആദ്യം തന്നെ പുറത്തുവിട്ടത് നടി അമൃത നായര്‍ ആയിരുന്നു. ആതിരയുടെ അടുത്ത സുഹൃത്താണ് അമൃത . കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്
അമൃത ആയിരുന്നു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ ആതിര ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനുശേഷം ഉള്ള വീഡിയോയും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. താരം പങ്കിടുന്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാഴ്ചക്കാര്‍ ഏറെയാണ്.
ഇപ്പോഴിതാ പ്രസവ ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് ആതിര. കിടിലന്‍ ഡാന്‍സ് റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെയാണ് താരം പങ്കുവച്ചിരിക്കുന്നത്. അവസാനമായി പങ്കുവച്ച സാരിയിലുള്ള ഡാന്‍സ് റീലിന് വലിയ ആരാധക പ്രശംസയാണ് ലഭിക്കുന്നത്. ആതിര ഫുള്‍ എനര്ജിയിലെന്നൊക്കെയാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്.
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…
ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…
ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…
ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…