ഇരുപത്തിയഞ്ച് വര്‍ഷത്തേയ്ക്കുള്ള അഞ്ച് പ്രതിജ്ഞകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനം പരമ പ്രധാനം, എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്ര്യം, ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക, അഖണ്ഡത കാത്തുസൂക്ഷിക്കുക, പൗരധര്‍മം പാലിക്കുക എന്നീ പ്രതിജ്ഞകളാണ് പ്രധനമന്ത്രി മുന്നോട്ടുവച്ചത്. പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള ദിവസമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി
കര്‍ത്തവ്യത്തിന്റെ പാതയില്‍ ജീവന് നല്കിയ ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, വീര്‍ സവര്‍ക്കര്‍ തുടങ്ങിയവരോട് പൗരന്മാര് നന്ദിയുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വഴികാട്ടികളായി. സാമൂഹ്യ മാറ്റം വരുത്തിയ മഹാത്മാക്കളില്‍ ശ്രീനാരായണ ഗുരുവിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
75 വര്‍ഷത്തിനിടെ രാജ്യം ഏറെ വെല്ലുവിളികള്‍ നേരിട്ടു. ഭീകരവാദവും തീവ്രവാദവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.