മീറ്റിംഗ് നിര്‍ത്തിവച്ച് മയിലിന് തീറ്റകൊടുക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അക്കഥ പറഞ്ഞത്. ‘മോദി അറ്റ് 20 ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തിന്റെ പ്രകാശ ചടങ്ങിനിടെ സംസാരിക്കവെയാണ് അമിത് ഷാ സംഭവം പറഞ്ഞത്.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ പ്രധാന മീറ്റിംഗ് നടക്കുന്ന സമയം. ഇതിനിടെ പ്രധാനമന്ത്രിയുടെ വളര്‍ത്തു മയില്‍ ഗ്ലാസ് ഭിത്തിയില്‍ കൊക്കുകൊണ്ട് മുട്ടി ശബ്ദമുണ്ടാക്കി. ശബ്ദം കേട്ട് പ്രധാനമന്ത്രിക്ക് കാര്യം മനസിലായി. വിശന്നപ്പോഴാണ് മയില്‍ അങ്ങനെ മുട്ടിയത്. അതോടെ പ്രധാനമന്ത്രി യോഗം താത്ക്കാലികമായി നിര്‍ത്തിവച്ചു. സ്റ്റാഫംഗങ്ങളെ വിളിച്ച പ്രധാനമന്ത്രി മയിലിന് ഭക്ഷണം നല്കാന് നിര്‍ദേശിക്കുകയും ചെയ്തതായി അമിത് ഷാ പറഞ്ഞു.
2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാം പേജിലും മയിലുകള്‍ തീറ്റ കൊടുക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ പ്രഭാതനടത്തത്തിനിടയിലും വ്യായാമത്തിനിടയിലുമെല്ലാം പ്രധാന മന്ത്രി മയിലുകള്‍ക്കൊപ്പം സമയം ചെലവിടാറുണ്ട്.