spot_img

കേരളത്തെ മുന്നോട്ട് വിടില്ലെന്ന വാശിയാണ്. കേന്ദ്രത്തിന്റെ ഈ നയങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കാനാവില്ല; മുഖ്യമന്ത്രി

കാസര്‍കോട്: കേന്ദ്രം സങ്കുചിത കക്ഷി രാഷ്ട്രീയം ഉപയോഗിക്കുകയാണെന്നും കേന്ദ്രത്തിന്റേത് കേരളത്തിലെ ജനങ്ങളോടുള്ള പക പോക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കേന്ദ്രം തരാനുള്ളത് ദയാ വായ്പ് അല്ല. അര്‍ഹതപ്പെട്ടതാണ്. അത് പോലും തരുന്നില്ല. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ കേന്ദ്രം പ്രത്യേക സമീപനം സ്വീകരിക്കുന്നു. കേരളത്തെ മുന്നോട്ട് വിടില്ലെന്ന വാശിയാണ്. കേന്ദ്രത്തിന്റെ ഈ നയങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്രം സഹായം നല്‍കാത്തത്തില്‍ പ്രതിപക്ഷം ഒരക്ഷരം മിണ്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് പ്രതിപക്ഷം ബിജെപി ക്കെതിരെ ഒരക്ഷരം മിണ്ടാത്തത്.അര്‍ഹതപെട്ട സഹായം നിഷേധിക്കപെട്ടപ്പോള്‍ പ്രതിപക്ഷം വല്ലതും മിണ്ടിയോ?. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചപ്പോള്‍ കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയോ എന്നും പിണറായി വിജയന്‍ ചോദിച്ചു.

എം പിമാരുടെ യോഗം വിളിച്ചു ധനമന്ത്രിയെ കാണാം എന്ന് വിചാരിച്ചു. പക്ഷെ നിവേദനത്തില്‍ ഒപ്പിടാന്‍ പോലും അവര്‍ തയ്യാറായില്ല. ബിജെപിയെ ചെറുതായി നോവിക്കുന്നത് പോലും കോണ്‍ഗ്രസിന് ഇഷ്ടമല്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

More from the blog

സ്ത്രീധനം എന്ന കണ്‍സെപ്റ്റ് തന്നെ ക്രൈമാണ്, ആ ചിന്താഗതി തന്നെ അശ്ലീലമാണ്, അതിന്റെ അളവല്ല മാനദണ്ഡം

മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കണം എന്നാണ് മലയാളികള്‍...

”ഏറ്റവും ഞെട്ടിക്കുന്ന ഒരു കാര്യം, അതിനു പിന്നിലുള്ളയാള്‍ എസ്എഫ്‌ഐക്കാരനാണ് എന്നുള്ളതാണ്; വിഷയത്തില്‍ സര്‍ക്കാരും എസ്എഫ്‌ഐയും മറുപടി പറയണം; കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി :പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഡോ. ഇ.എ.റുവൈസ് എസ്എഫ്‌ഐക്കാരനെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന...

സ്ത്രീ തന്നെയാണ് ധനം, സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം,സ്ത്രീധന സമ്പ്രദായം ഒടുങ്ങണം; സുരേഷ് ഗോപി

ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറയുന്നു. സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക...

അവിവാഹിത ഗര്‍ഭിണിയായി; പ്രസവിച്ചയുടനെ കുഞ്ഞിന്റെ മുഖത്ത് വെള്ളമൊഴിച്ച് കൊന്നു, അമ്മയുടെ ക്രൂരതകള്‍ വിവരിച്ച് പോലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ അമ്മ നീതു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പത്തനംതിട്ട...