ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് നടി മീരാ ജാസ്മിന് സിനിമയില്‍ എത്തിയത്. ഇതില്‍ ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന് അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന് എന്ന പേരും നല്‍കിയത്. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. ഒരു ഇടവേള എടുത്തതിനുശേഷം വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ് താരം. അതിഗംഭീരമായ തിരിച്ചുവരവാണ് മീര നടത്തിയത്. ഇത്തവണ തന്റെ കഥാപാത്രത്തില്‍ മാത്രമല്ല , ലുക്കിലും വലിയ മാറ്റം ആണ് ഈ താരം നടത്തിയത്.
തന്റെ ഇന്‍സ്റ്റഗ്രാം വഴി ഓരോ ഫോട്ടോ പങ്കുവയ്ക്കുമ്പോഴും മീരയുടെ പ്രായം പുറകോട്ട് ആണോ പോകുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്ലിം ആയതോടെ ആള് ഒന്നും കൂടി ചെറുപ്പം ആയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ താരം പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു മീര. സോഷ്യല്‍ മീഡിയയില്‍ പോലും അത്ര സജീവമായിരുന്നില്ല ഈ നടി. ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് മീരാജാസ്മിന്. തിരിച്ചുവരവില്‍ വലിയ സ്വീകരണം തന്നെയാണ് മീരയ്ക്ക് മലയാളികള്‍ കൊടുത്തത്.