മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. തമിഴ് താരങ്ങളായ നലീഫ് , ഐശ്വര്യ റംസായ് എന്നിവരാണ് ഈ പരമ്പരയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യ കല്യാണി എന്ന കഥാപാത്രത്തില്‍ ആണ് എത്തുന്നത്, അതേസമയം കിരണ്‍ എന്ന നായകവേഷത്തില്‍ ആണ് നലീഫ എതുന്നത്. മിണ്ടാപ്രാണിയായ കല്യാണിയുടെ കഥയാണ് മൗനരാഗം പറയുന്നത്.
ഇതില്‍ ഐശ്വര്യ റംസായ് ആണ് കല്യാണിയായി എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം ഇടയ്ക്കിടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും ഫോട്ടോയും പങ്കുവെച്ച് എത്താറുണ്ട.് ഇതെല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്.
അടുത്തിടെയാണ് തന്റെ പുതിയ തമിഴ് പ്രൊജക്ടിനെ കുറിച്ച് താരം പറഞ്ഞത്. അതിന്റെ പ്രൊമോ വീഡിയോയും നടി പങ്കുവെച്ചിരുന്നു. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഭാരതി ദാസന് കോളനി’ എന്ന സീരിയലിന്റെ വിശേഷമായിരുന്നു ഐശ്വര്യ പങ്കുവച്ചത്. ഐശ്വര്യ ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന പ്രൊജക്ട് ആണ് ഇതെന്നും, ആശംസകള്‍ എന്നുമുള്ള കമന്റുകളുമായി സഹതാരം ശ്രീശ്വേതയടക്കം എത്തുകയും ചെയ്തിരുന്നു.
View this post on Instagram
ഇപ്പോഴിതാ ഭാരതി ദാസന് കോളനിയില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നേരത്തെ മൗനരാഗം ടീമിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മാത്രമായിരുന്നു ഐശ്വര്യ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ പുതിയ കൂട്ടുകാരും സഹപ്രവര്ത്തകരുമൊക്കെയായ താരങ്ങളോടൊപ്പമുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്.