അവതാരകയും നടിയുമായ പേര്‍ളി മാണിയെ പോലെ താരത്തിന്റെ സഹോദരിക്കും നിരവധി ആരാധകരുണ്ട്. റേച്ചല്‍ മാണി എന്ന പേര്ളിയുടെ സഹോദരി ഒരു ഫാഷന്‍ ഡിസൈനര്‍ കൂടി ആണ്. ഫാഷന്‍ ലോകത്ത് തിരക്കുള്ള റേച്ചല്ന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.
മുന്‍പും കുടുംബത്തോടൊപ്പമുള്ള ചിത്രം പേര്‍ളി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചപ്പോള്‍ അതിലും റേച്ചല്ന്റെ മുഖം ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റേച്ചല്‍ മാണിയുടെ വിശേഷങ്ങള്‍ തപ്പി ആരാധകര്‍ പോയത്.
കഴിഞ്ഞ ദിവസമായിരുന്നു റേച്ചല്‍ മാണിയുടെ വിവാഹ നിശ്ചയം. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്. റൂബന്‍ ബിജി തോമസ് ആണ് റേച്ചലിന്റെ വരന്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവാന്‍ ഒരുങ്ങുന്നത്.
റൂബന്‍ ദുബായില്‍ മാജിക് മോഷന്‍ മീഡിയ എന്ന് വെഡിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞവര്‍ഷം റേറ്റ് തന്നെ പിറന്നാളിന് റൂബനുമൊത്തു ആഘോഷിക്കുന്ന ചിത്രങ്ങളൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു.
നേരത്തെ മകളുടെ വിവാഹത്തെക്കുറിച്ച് പേര്‍ളിടെ അച്ഛന് ഒരു സൂചന തന്നിരുന്നു. ഇവരുടെ വിവാഹ നിശ്ചയം കൊച്ചി കളമശേരിയിലെ ഇവന്റ് സെന്ററില്‍ വെച്ചാണ് നടത്തിയത്. ഗംഭീരമായ പരിപാടികളോടെ നടത്തിയ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
പാട്ടും ഡാന്‍സുമൊക്കെയായി തകര്‍പ്പന്‍ പരിപാടിയും അരങ്ങേറിയിരുന്നു. പാട്ടിനൊത്ത നൃത്തചുവട് വെക്കുന്ന പേര്ളിയുടെ ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിനിടെ ശ്രീനിഷിന്റെയും സംഘത്തിന്റെയും ഡാന്‍സും ഉണ്ടായിരുന്നു. ഈ ഡാന്‍സ് കഴിയാന്‍ നില്‍ക്കവെയാണ് പേര്‍ളി വേദിയിലേക്ക് കയറി ഡാന്‍സ് കളിച്ചത്.