നിരവധി ആരാധകരെ സ്വന്തമാക്കിയ അവതാരകയും നടിയും ഗായികയുമാണ് പേര്‍ളി മാണി. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേര്‍ളി മാണിയെ പ്രേക്ഷകര്‍ ആദ്യമായി അടുത്തറിയുന്നത്. താരത്തിന്റെ വിശേങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവാര്. അതുപോലെ പേര്ളിയുടെ കുടുംബവിശേഷം അറിയാനും ആരാധകര്‍ക്ക് വലിയ താല്പര്യം ആണ്.
ഇപ്പോള്‍ പേര്‍ളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നത്. നിശ്ചയം ഗംഭീരമായി തന്നെയാണ് നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരിക്കുകയാണ്. റൂബൈന്‍ ബിജി തോമസ് ആണ് റേച്ചല്‍ മാണിയുടെ വരന് . റൂബന്‍ ദുബായില്‍ മാജിക് മോഷന്‍ മീഡിയ എന്ന് വെഡിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞവര്‍ഷം റേറ്റ് തന്നെ പിറന്നാളിന് റൂബനുമൊത്തു ആഘോഷിക്കുന്ന ചിത്രങ്ങളൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. ഇവരുടെ വിവാഹ നിശ്ചയം കൊച്ചി കളമശേരിയിലെ ഇവന്റ് സെന്ററില്‍ വെച്ചാണ് നടത്തിയത്.
പേര്‍ളിയെ പോലെ താരത്തിന്റെ സഹോദരിക്കും ആരാധകര്‍ ഏറെയാണ്. റേച്ചല്‍ ഒരു ഫാഷന്‍ ഡിസൈനര്‍ കൂടി ആണ്. സ്വന്തമായി ബിസിനസും റേച്ചൽ മാണിക്കുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസർ കൂടിയാണ് റേച്ചൽ.
റേച്ചല്ന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. നടി അമലാ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു.
പാട്ടും ഡാന്‍സുമൊക്കെയായി തകര്‍പ്പന്‍ പരിപാടിയും വിവാഹ നിശ്ചയത്തില്‍ ഉണ്ടായിരുന്നു. പാട്ടിനൊത്ത നൃത്തചുവട് വെക്കുന്ന പേര്ളിയുടെ ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ ശ്രീനിഷിന്റെയും സംഘത്തിന്റെയും ഡാന്‍സും ഉണ്ടായിരുന്നു. ഈ ഡാന്‍സ് കഴിയാന്‍ നില്‍ക്കവെയാണ് പേര്‍ളി വേദിയിലേക്ക് കയറി ഡാന്‍സ് കളിച്ചത്. പിന്നീട് താരം കസേരയില്‍ ഇരുന്നും ഡാന്‍സ് കളിക്കുന്ന വീഡിയോയും ആരാധകര്‍ക്കിടെ എത്തിയിരുന്നു.
ശ്രീനിഷ് പേര്‍ളി ചിത്രങ്ങളെല്ലാം അതിവേഗമായിരുന്നു വൈറലാവാര്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അതിനു ശേഷം പേര്‍ളി ഗര്‍ഭിണിയായപ്പോഴും അത് വലിയ വാര്‍ത്ത ആയിരുന്നു. ഗര്‍ഭകാലത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം അതിവേഗം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗര്‍ഭിണിയായിരിക്കെ പേര്ളിയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ ആഘോഷമാക്കി. മലയാളികള്‍ ഇത്രയും ആഘോഷമാക്കിയ ഒരു ഗര്‍ഭകാലം വേറെ ഉണ്ടായിട്ടില്ല എന്ന് വേണമെങ്കില്‍ പറയാം.