സംവിധായകൻ വിനയൻ ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ സിജു വിൽസൺ ആണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. സിനിമയുടെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു.
സെപ്റ്റംബർ എട്ടിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ഓവർസീസ് റൈറ്റ്സ് വമ്പൻ തുകക്ക് വിറ്റുപോയി എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. പ്രേക്ഷകരുടെ അംഗീകാരത്തിനു വേണ്ടി താൻ കാത്തിരിക്കുകയാണ് എന്നും വിനയൻ കുറിച്ചു. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന തുകയുടേത് സമാനമായി ഈ ചിത്രത്തിനും ലഭിച്ചു എന്നാണ് വിനയൻ പറഞ്ഞത്.
ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സിജു വിൽസൺ അവതരിപ്പിക്കുന്നത്. നങ്ങേലി, കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ട്. ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ബാനറിൽ ആണ് നിർമ്മാണം.
യാദു ലോഹർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദീപ്തി സതി അനൂപ് മേനോൻ, സുദേവ് നായർ, ടിനി ടോം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രശസ്ത സംഗീത സന്തോഷ് നാരായണനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.