മുംബൈ: നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡിന്റെ കിങ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജവാൻ. ദീപിക പതുകോൺ നായികയായി എത്തുന്ന ചിത്രം ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്.
എന്നാല്‍ റിലീസിന് മുന്‍പ് വലിയതോതിലുള്ള വിവാദമാണ് പഠാന്റെ പേരില്‍ ഉണ്ടാകുന്നത്.നാളുകൾക്ക് മുൻപ് ചിത്രത്തിലെ ബെഷ്റം രംഗ് എന്ന ആദ്യഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുക ആയിരുന്നു.
ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു.
തീവ്ര സംഘടനകള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ രംഗത്ത് എത്തിയത് ഈ വിവാദങ്ങള്‍ക്ക് എരിവ് കൂട്ടിയിട്ടുണ്ട്.
എന്നാല്‍ വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രത്തിന്റെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റ് പോയി എന്നാണ് റിപ്പോർട്ട്.
ആമസോൺ പ്രൈം വീഡിയോ പഠാന്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വിവരം.ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം 100 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയത് എന്നാണ് വിവരം.
ജനുവരിയില്‍ തീയറ്ററില്‍ എത്തുന്ന പഠാന് മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. പഠാന്റെ ഒടിടി റിലീസിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക അറിയിപ്പൊന്നും അണിയറക്കാര്‍ നല്‍കുന്നില്ല.