മലയാളത്തിൽ കത്തിനിന്നിരുന്ന നായികയായിരുന്നു പാർവതി. മലയാളസിനിമയിൽ ഇതിൽ മുൻനിര നടി ആയിരിക്കുമ്പോഴാണ് താരം ജയറാമിനെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടെത്. രണ്ടു മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. കാളിദാസ്, മാളവിക എന്നാണ് ഇവരുടെ പേര്. സിനിമയിൽ സജീവമാണ് കാളിദാസ് ഇപ്പോൾ. ഇവരുടെ പ്രണയവിവാഹം ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്.
ഇപ്പോഴിതാ പാർവ്വതിയുടെ പുതിയ ചില ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിൻ്റേ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻഷോ ഉണ്ടായിരുന്നു. ഈ ഫാഷൻ ഷോയിൽ താരമായിരിക്കുകയാണ് പാർവതി. കനകക്കുന്നിൽ നടക്കുന്ന എക്സ്പോയുടെ ഭാഗമായിട്ടാണ് ഷോ സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, ട്രാൻസ് ആക്ടിവിസ്റ്റുകൾ, കുട്ടികൾ, പ്രായമായവർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നിവരുൾപ്പെടെ നിരവധി പേർ റാമ്പിൽ അണിനിരന്നു.
ഷോ ഡയറക്ടർ ശോഭ വിശ്വനാഥൻ ആയിരുന്നു. കഴിവുള്ള കായികതാരങ്ങളെ വാർത്തെടുക്കുന്നതിനും അവർക്ക് പരിശീലനം അടക്കം അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും വർധിപ്പിക്കുന്നതിനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ഇവൻ്റ് എന്ന് ശോഭ പ്രതികരിച്ചു. നിരവധി ഡിസൈനർമാർ ഇതിൽ പങ്കെടുത്തിരുന്നു.
ലോക പ്രശസ്ത ഡിസൈനർ മാരായ രാജേഷ് പ്രതാപ് സിംഗ് സഞ്ജന ജോൺ സന്തോഷ് ഉർവശി സീത പായൽ എന്നിവരുടെ ഡിസൈനുകൾ ഷോയുടെ ഭംഗി വർദ്ധിപ്പിച്ചു. എന്തായാലും പാർവതി യുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം.