മലയാളികളുടെ പ്രിയ നടി പാര്‍വതി ജയറാമിന്റെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്. അമ്മയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് മകനും നടനുമായ കാളിദാസ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രണ്ട് ഫോട്ടോകളാണ് കാളിദാസ് പങ്കുവെച്ചത്.
ഫോട്ടോകള്‍ പങ്കുവെച്ച് കാളിദാസ് കുറിച്ച് വരികളും ആരാധകരുടെ ഹൃദയം കവരുകയാണ്. അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും അമൂല്യം, എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. നിരവധി പേരാണ് താരത്തിന് പിറന്നാല്‍ ആശംസ അറിയിച്ച് എത്തുന്നത്. മാളവികയും തന്റെ പ്രിയപ്പെട്ട അമ്മക്ക് ആശംസ അറിയിച്ചു.
പാര്‍വതി ജയറാമിന്റെ യഥാര്‍ത്ഥ പേര് അശ്വതി എന്നായിരുന്നു. 1986 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘വിവാഹിതരേ ഇതിലേ ഇതിലേ’ എന്ന ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
View this post on Instagram
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വടക്കുനോക്കി യന്ത്രം, അക്കരെ അക്കരെ അക്കരെ, ഉത്സവപിറ്റേന്ന് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാന പെട്ടവയാണ്. 1992 സെപ്തംബര്‍ 7ന് പ്രശസ്ത നടന് ജയറാമിനെ വിവാഹം കഴിച്ചത്. പിന്നീട് ചലച്ചിത്രരംഗത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു നടി.