മലയാളികൾക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് പാർവതി തിരുവോത്.. വിമര്‍ശകരെപ്പോലും വായടപ്പിയ്ക്കുന്ന അഭിനയ ചക്രവർത്തിയാണ് പാർവതി. ഇവർ മലയാള സിനിമക്ക് ഇതിനോടകം നിരവധി ഹിറ്റുകൾ സംഭാവന ചെയ്തുകഴിഞ്ഞു. ഒരു നടി എന്നതിലുപരി ശക്തമായ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവൃത്തിക്കുന്നവരുമാണ്.
ഏത് സാഹചര്യങ്ങളിലും തന്റേതായ നിലപാടുകളിൽ ഉറച്ച് നിന്നിട്ടുള്ള പാർവതി നിരവധി വിമര്‍ശങ്ങള്‍ക്ക് വിധേയ ആകേണ്ടിവന്നിട്ടുണ്ട്. പക്ഷെ അതിനൊന്നും പാർവതിയെ തളർത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.. ക്യാമറയ്ക്കു മുന്നില്‍ അനായാസം അഭിനയിക്കുന്ന നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ ചെറുപ്പത്തില്‍ തനിക്ക് ക്യാമറ പേടിയായിരുന്നെന്നും, ക്യാമറകണ്ടാല്‍ താന്‍ കരയുമായിരുന്നെന്നുമാണ് പാര്‍വതി പറയുന്നത്. കുട്ടിക്കാലത്തെ ചിത്രം പങ്കു വെച്ചുകൊണ്ടായിരുന്നു പാര്‍വതിയുടെ കുറുപ്പ്.
ഇപ്പോൾ ആക്ഷൻ പറഞ്ഞാൽ പുലിയായി അഭിനയിക്കുന്ന പാർവതി അന്ന് ക്യാമറ കണ്ടാൽ പൂച്ച ആയിരുന്നു. ക്യാമറയെ എനിക്ക് ഭയമായിരുന്നു. ക്യാമറ കണ്ടാല്‍ കരച്ചില് നിര്‍ത്താനേ കഴിയില്ല. എന്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെന്‍സ് തോന്നിപ്പിച്ചത്. നിരവധി പരാജയപ്പെട്ട ശ്രമങ്ങള്‍ക്കൊടുവില്‍ ധൈര്യം സംഭരിച്ച്, അമ്മയെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നത് വിട്ട് ഞാന്‍ ക്യാമറയ്ക്കു മുന്പില് നിന്നു. ഒറ്റയ്ക്ക്! കണ്ണു വലുതായി തുറന്നു പിടിച്ച്… മരവിച്ച്… പിന്നോട്ട് പോകില്ലെന്നുറച്ച്… എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്. സുഹൃത്തുക്കളെ… ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാല്‍ നിഗൂഢത നിറഞ്ഞ ആ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല. ഒരു വിചിത്ര ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു!’ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
അന്നത്തെ ഫോട്ടോയിലെ ആ ചിരി, പിന്നീടും ഇടയ്ക്ക് മുഖത്ത് വരാറുണ്ടെന്ന് പാര്‍വതി പോസ്റ്റില്‍ പറയുന്നു. അന്ന് ഫോട്ടോ എടുത്തതിനെക്കുറിച്ചുള്ള മങ്ങിയ ഓര്മ ഇപ്പോഴുമുണ്ട്, താന്‍ ആ ഉടുപ്പ് മിസ് ചെയ്യാറുണ്ടെന്നും പാര്‍വതി പറയുന്നു. ഇതിനോടകം പാര്‍വതിയുടെ ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നിരവധി രസകരമായ കമാറ്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.