പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്. അതിജീവിത മകളാണ് എന്നൊക്കെ സതീശന് പറയുമെന്നും പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. വിദ്വേഷ പ്രസംഗ കേസിലെ അറസ്റ്റിന് പിന്നാലെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോഴാണ് പി.സി ജോര്‍ജിന്റെ പ്രതികരണം.
നീതി നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ കോടതിയെ സമീപിച്ച അതിജീവിതയെ സി.പി.ഐ.എം നേതാക്കള്‍ വളഞ്ഞാക്രമിച്ചുവെന്നായിരുന്നു വി.ഡി സതീശന് പറഞ്ഞത്. അതിജീവിത മകളാണ്, യു.ഡി.എഫ് കണ്ണിലെണ്ണയൊഴിച്ച് മകള്‍ക്കൊപ്പമുണ്ടാകുമെന്നും സതീശന് പറഞ്ഞു. കോടതിയുടെ കൃത്യമായ ഇടപെടലുണ്ടായത് കൊണ്ടാണ് പി.സി ജോര്‍ജിന്റെ അറസ്റ്റുണ്ടായത്. ജോര്‍ജിനെ പൂക്കളിട്ട് സ്വീകരിക്കാന്‍ സംഘപരിവാറിന് പൊലീസ് സഹായം നല്‍കിയെന്നും സതീശന് വിമര്‍ശിച്ചിരുന്നു.
നാളെ തൃക്കാക്കരയിലെത്തുന്ന പിസി ജോര്‍ജ് തനിക്ക് പറയാനുള്ളത് പറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും പ്രസ്താവനകള്‍ക്ക് നാളെ മറുപടി പറയുമെന്നാണ് ജോര്‍ജ് പറയുന്നത്.