ഓണക്കാലം എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണ്. താരങ്ങളുടെ കാര്യത്തിൽ അതിനു ഒരൽപ്പം മതിപ്പ് കൂടുതലാണ്. ഫോട്ടോഷൂട്ട്കളുടെയും, പ്രോഗ്രാംകളുടെയും തിരക്കിലാണ് ഒട്ടുമിക്ക താരങ്ങളും. സോഷ്യൽ മീഡിയയിൽ പലതും വൈറൽ ആവാറുമുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.
മലയാളികൾക്ക് പരിചിതമായ താരമാണ് അഭിരാമി ഭാർഗവൻ. സൂര്യ ടിവിയുടെ സൂപ്പർ ടേസ്റ്റ് എന്ന ട്രാവൽ പ്രോഗ്രാമിലൂടെ മിനി സ്ക്രീനിലേക്ക് ചുവടുവെച്ച താരത്തിന്റെ ആദ്യ ചിത്രമാണ് വർത്തകർ ഇതുവരെ. ലോക്ഡൗണിന് ശേഷം അഭിരാമി നടത്തുന്ന ആദ്യ ഫോട്ടോഷൂട്ട് ആണെന്ന പ്രത്യേകതയും ഈ ചിത്രങ്ങൾക്കുണ്ട്.
പയ്യന്നൂർകാരിയായ താരത്തിന്റെ സ്വന്തം സ്ഥലം തന്നെയാണ് ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്. രാകേഷ് പുത്തൂർന്റെ ക്യാമറ ഓരോ ചിത്രത്തിന്റെയും മോഡി കൂട്ടി. പ്രശസ്ത സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് പിയുഷ് പുരുഷുവാണ് അഭിരാമിയുടെ ചിത്രങ്ങൾക്ക് പിന്നിലെ മേക്കപ്പ് മാൻ.