മലയാളത്തിലെ പ്രശസ്ത സംവിധായകൻ ഒമർ ലുലു. പല ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടും അതിനെതിരെ താരം ഫേസ്ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. ഇതോടെ കടുത്ത സൈബർ ആക്രമണത്തിന് താരം ഇരയായി. ഇതിനുപിന്നാലെ ഇദ്ദേഹം മാപ്പ് പറയുകയും ചെയ്തു. എന്നിട്ടും ഇദ്ദേഹത്തിന് എതിരെയുള്ള ആക്രമണം തീർന്നില്ല. ഇപ്പോഴിതാ ഇദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ആ കുറിപ്പിലൂടെ.
ഞാന്‍ സംഘിയാണ് എന്ന് പറയുന്ന സുഡാപ്പി അണ്ണൻമാർ അറിയാൻ ഞാന്‍ ഒരിക്കലും ഇനി രാഷ്ട്രിയത്തിൽ വരില്ലാ .ഞാൻ കൈപ്പറമ്പ് മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഒന്നര വർഷം.
എന്റെ ഉമ്മച്ചിയും പപ്പയും പറയുന്നത് അവരുടെ വെൽഫെയർ പാർട്ടിയിൽ പ്രവർത്തിക്കാൻ.
എനിക്ക് ആണെങ്കിൽ വെൽഫെയർ പാർട്ടി ഇഷ്ടം അല്ലാ കാരണം മൗദൂദി factor.
So ഞാന്‍ No രാഷ്ട്രിയം
No രാഷ്ട്രിയപ്രവർത്തനം
പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിൽ കുറച്ച് ഇഷ്ടമുള്ള പാർട്ടി മുസ്ലിം ലീഗാണ് അവരാണ് കുറച്ച് കൂടി മതേതരമായ മുസ്ലിം സമുദായത്തിൽ നിന്നുള്ള പാർട്ടിയായി ഫീൽ ചെയ്തിട്ടുള്ളത്. താരം കുറിച്ചത് ഇങ്ങനെ. ഈ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.