Film News

സിനിമ കണ്ടാൽ എന്താണ് ഉപകാരം എന്ന് ചോദിക്കുന്ന മാതാപിതാക്കൾ ഇത് കാണുക, ചങ്ക്‌സ് പടം കണ്ടത് കൊണ്ട് മാത്രം പലർക്കും സർക്കാർ ജോലി കിട്ടിയേക്കും

മാതാപിതാക്കൾ സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് ഇത് – സിനിമ കണ്ടാൽ എന്താണ് ഉപകാരം? വീട്ടിലേക്ക് അരി വാങ്ങാനുള്ള കാശ് കിട്ടുമോ? എന്നൊക്കെ. എന്നാൽ അവർക്കൊക്കെ നൽകാൻ പറ്റിയ ഒരു ഉത്തരം ഇതാ. സിനിമ കണ്ടാൽ വീട്ടിലേക്ക് അരി മാത്രമല്ല ഒരു സർക്കാർജോലി വരെ ചിലപ്പോൾ എത്തിയേക്കും. ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർ സിനിമയാണ് ചങ്ക്സ്. സിനിമ ഇറങ്ങിയ സമയത്ത് ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. ഡബിൾ മീനിങ് കോമഡികൾ ഉണ്ടായിരുന്നു എന്നതായിരുന്നു വിമർശനങ്ങൾക്ക് കാരണം. എന്നാൽ ഇപ്പോൾ അതിനെല്ലാമുള്ള മറുപടി എത്തിയിരിക്കുകയാണ്.

- Advertisement -

കഴിഞ്ഞദിവസം നടത്തിയ പിഎസ്സി ചോദ്യപേപ്പറിൽ ഒരു ചോദ്യമുണ്ടായിരുന്നു. പവറിൻ്റെ യൂണിറ്റ് എന്താണ് എന്നതായിരുന്നു ചോദ്യം. പഠിച്ചവർക്ക് എളുപ്പം ഉത്തരം നൽകാൻ സാധിക്കുന്ന ഒരു ചോദ്യമായിരുന്നു ഇത്. എന്നാൽ പഠിക്കാത്തവർക്കും ഈ ചോദ്യത്തിന് വേണമെങ്കിൽ ഉത്തരം നൽകാം. അവർ ചങ്ക്സ് സിനിമ കണ്ടിട്ട് ഉണ്ടായാൽ മതി. ഈ സിനിമയിലെ ഏറ്റവും വലിയ കോമഡി രംഗങ്ങളിൽ ഒന്നായിരുന്നു ധർമ്മജൻ്റെ വൈവ സീൻ. ഇതിൽ ധർമജനോട് ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു പിഎസ്‌സി പരീക്ഷയ്ക്ക് വന്നത്.

വാട്ട് എന്നാണ് ചോദ്യത്തിന് ഉത്തരം. ധർമ്മജൻ ഈ ചോദ്യത്തിന് അബദ്ധത്തിൽ ആണ് ഉത്തരം നൽകുന്നത്. എന്നാൽ ഈ സിനിമ കണ്ടവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നതാണ് സത്യം. ഉടൻ തന്നെ അവർക്ക് ചോദ്യത്തിനുത്തരം നൽകാൻ സാധിച്ചു. ഇതിലൂടെ ഒരു മാർക്ക് അവർ സ്വന്തമാക്കി. ഒരു മാർക്കിന് ആയിരങ്ങളാണ് റാങ്ക് മുകളിലേക്കും താഴേക്കും പോകുന്നത് എന്നിരിക്കെ ഈ ഒരു മാർക്ക് കൊണ്ട് ചിലപ്പോൾ ഒരുപാട് പേർക്ക് ഒരു സർക്കാർ ജോലി കിട്ടിയേക്കാം. അവർ എല്ലാവരും ജീവിതാവസാനം വരെ ഒമർ ലുലുവിനെ സ്തുതിക്കും എന്നത് തീർച്ച.

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർലുലു ഇന്ന്. പവർ സ്റ്റാർ എന്ന സിനിമയാണ് അദ്ദേഹമിപ്പോൾ സംവിധാനം ചെയ്യുന്നത്. ബാബു ആൻറണി ആണ് ഇതിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. അടുത്തവർഷത്തോടെ ആയിരിക്കും ചിത്രം തിയറ്ററുകളിലെത്തുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ആക്ഷൻ രംഗങ്ങൾക്ക് പരമാവധി പ്രാധാന്യം നൽകി കൊണ്ടായിരിക്കും ഈ ചിത്രമൊരുക്കുന്നത്.

Athul

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

10 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

10 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

11 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

11 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

13 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

13 hours ago