News

ബീവറേജസിനു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടിയാലും നടപടിയില്ല, കടയ്ക്ക് മുന്നില്‍ നാല് പേര് കൂടിയതിന് വൃദ്ധന് പിഴ 2000; സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പാക്കേണ്ടത്; പോലീസിനെതിരെ വിമര്‍ശനം രൂക്ഷം

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് നടത്തുന്നത് ജനദ്രോഹ നടപടിയാണെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വിമര്‍ശനങ്ങളാണ് പോലീസ് നേരിടുന്നത്.

- Advertisement -

ബാങ്കില്‍ ക്യൂ നിന്നതിന് പെണ്‍കുട്ടിക്ക് പിഴ നല്‍കിയതും, മീന്‍ വില്‍ക്കാന്‍ എത്തിയ വൃദ്ധയുടെ മീനും കുട്ടയും കൂടി എറിഞ്ഞ് കളഞ്ഞതും അടക്കമുള്ള പോലീസിന്റെ പ്രവര്‍ത്തികള്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ മറ്റൊരു വൃദ്ധന് നേരെ ഉണ്ടായ പോലീസിന്റെ നടപടിയെ വിമര്‍ശിച്ച് കൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കടയുടെ മുന്‍പില്‍ നാല് യുവാക്കള്‍ നിന്നതിന് കടയിലെ വൃദ്ധന് 2000 രൂപ ഫൈന്‍ ഇട്ടതിന് എതിരെയാണ് വിമര്‍ശനം ഉയരുന്നത്.

ബീവറേജസിനു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടി സാമൂഹികാകലം പാലിക്കാതെ എത്ര സമയം നിന്നാലും നടപടിയെടുക്കില്ല, എന്നാല്‍ ഒരു വൃദ്ധന്റെ കടയ്ക്ക് മുന്നില്‍ നാല് പേര്‍ നിന്നപ്പോള്‍ വൃദ്ധന് 2000 പിഴ. സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടത് എന്നും കെപിഎം സലീം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

ഞാന്‍
കെ പി എം സലീം
തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണ് എന്ന് തിരിച്ചറിഞ്ഞ,ഏറെ പ്രയാസം തോന്നിയ ഒരു ദിവസമാണിന്ന്.എന്റെ വാര്‍ഡ് ചാമപ്പറമ്പ് തികച്ചും ഒരു കുഗ്രാമം.പേരിനു പോലും ഒരു ബസ് സര്‍വ്വീസ് ഇല്ലാത്ത, ഓട്ടോസ്റ്റാന്റ് ഇല്ലാത്ത, മറ്റൊരു നാട്ടുകാരനും ഒരു സാധനം പോലും വാങ്ങാന്‍ വരാത്ത ചാമപ്പറമ്പിലെ നറുക്കോട് എന്ന ദേശത്ത് വളരെ കുറഞ്ഞ വീടുകള്‍. ആകെയുള്ള 2 പലചരക്കുകടകള്‍.രണ്ട് കടകളിലും കൂടി എന്ത് കച്ചവടം നടക്കും എന്ന് നാം ഒന്ന് ചിന്തിക്കണം.അതില്‍ ഒരു കടക്കാരന് നമ്മുടെ പോലീസുകാര്‍ ഫൈനിട്ട രശീതിയാണ് ചുവടെയുള്ളത്.
നിയമ ലംഘനങ്ങള്‍ക്ക് ശുപാര്‍ശകനായി പൊതുവെ പോലീസ് സ്റ്റേഷനില്‍ പോകാത്ത ഞാനിന്നു പോയി. വാര്‍ദ്ധക്യത്തിലെത്തിയ കടയുടമയുടെ കണ്ഠമിടറിയ അഭ്യര്‍ത്ഥന മാനിച്ചാണ് പോയത്.പലചരക്ക് കടയുടെ സമീപത്ത് നാലു ചെറുപ്പക്കാര്‍ നിന്നു എന്നതാണ് കുറ്റം.(അവര്‍ നിന്നത് ശരിയാണെന്നഭിപ്രായമില്ല).

അവര്‍ നിന്നതിന് കടക്കാരനിട്ട ഫൈനാണീ 2000.പല ചരക്ക് സാധനം വിറ്റ് 2000 രൂപ ലാഭം കിട്ടണമെങ്കില്‍ എത്ര ദിവസം കച്ചവടം നടത്തണം ഈ നാട്ടില്‍ പുറത്തുകാരന്‍ എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഒരു അഞ്ഞൂറു രൂപ വാങ്ങിയാല്‍ പോലും വലിയ പിഴയാകുമായിരുന്നിടത്താണ് FIR ഇട്ട് രണ്ടായിരം വാങ്ങിയത്.സത്യം പറഞ്ഞാല്‍ ഇടനെഞ്ച് പൊട്ടിപ്പോയി അയാളുടെ ദയനീയാവസ്ഥയോര്‍ത്ത്.ബീവറേജസിനു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടി സാമൂഹികാകലം പാലിക്കാതെ എത്ര സമയം നിന്നാലും നടപടിയെടുക്കാത്ത നമ്മുടെ സിസ്റ്റം തന്നെയാണ് ഈ അരുതായ്മകള്‍ ചെയ്യുന്നത്.2000 ഫൈനിട്ട പോലീസുകാരനും ഒരുപക്ഷെ നിസഹായനായിരിക്കാം.മുകളിലെ ഏമാന്‍മാരുടെ ഉത്തരവുകളനുസരിക്കാനേ അയാള്‍ക്കു നിര്‍വ്വാഹമുള്ളൂ.

പക്ഷെ ഒന്നു പറയാം.സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടത്.കോടികള്‍ കട്ടുമുടിച്ചവര്‍ ഒരു രൂപ പോലും പിഴ നല്‍കാതെ വിലസുന്ന നാട്ടിലാണിതെല്ലാം എന്നോര്‍ക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകുന്നു നാണക്കേടേ നിന്റെ പേരോ ………

Web Desk 2

Recent Posts

10 കിലോ ഞാൻ കുറഞ്ഞു. കപ്പിന് വേണ്ടിയോ പൈസയ്ക്ക് വേണ്ടിയോ അല്ല ബിഗ് ബോസിൽ പോയത്,ബിഗ് ബോസിൽ വെച്ച് 13 തവണ പാനിക്ക് അറ്റാക്ക് വന്നു

കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ബോസിൽ നിന്ന് ഗബ്രി പുറത്ത് പോയത്.പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗബ്രി. ജാസ്മിനുമായുള്ള ബന്ധത്തെ കുറിച്ചും ഗബ്രി സംസാരിച്ചു.ഗബ്രിയുടെ…

23 mins ago

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

6 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

6 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

10 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

22 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

24 hours ago