ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റും എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നടക്കുകയാണ്.
പെരുമാറ്റലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. വിഷയത്തിൽ പ്രതികരിച്ചു മലയാള സിനിമ രംഗത്ത് നിന്നും നിരവധി പേർ എത്തിയിരുന്നു.
നടൻ ഉണ്ണി മുകുന്ദൻ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തി എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലുവും സംഭവത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം.ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് എന്നാണ് ഒമർ പറയുന്നത്.
ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും ഒമർ കുറിച്ചു.ഒമർ ലുലുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് –
ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് .അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്ട്ര തലത്തിൽ നമ്മൾ വാണിജ്യ-വ്യവസായ തലത്തിൽ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മൾ ഒരുപാട് പുറകോട്ട് പോവും.
I love my India 🇮🇳……& proud to say am an Indian🔥.
നേരത്തെ ഉണ്ണിമുകുന്ദനും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇനിയും കാത്തിരിക്കാൻ വയ്യ എന്നായിരുന്നു ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കും എന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്.
ഇതേ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് ഒമർ ലുലുവിന്റെ പ്രതികരണം. ഉണ്ണി മുകുന്ദന് ഉള്ള പരോക്ഷ മറുപടി ആണ് ഇത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.