തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ ആണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഒമർ പിന്നീട് ചെയ്ത സിനിമകൾ സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയത്.
നല്ല സമയം ആയിരുന്നു ഒമർ അവസാനം സംവിധാനം ചെയ്തു തിയേറ്ററിൽ എത്തിയ ചിത്രം. ചിത്രം വിവാദം ആവുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഒമർ. ഒമർ പങ്കുവക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
അത്തരത്തിൽ ഇപ്പോഴിതാ ഒമർ പങ്കുവച്ച പുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ സ്ക്രിപ്റ്റ് സെലക്ഷനെ വിമർശിക്കുന്നവർക്കുള്ള മറുപടി ആയിട്ടാണ് ഒമറിന്റെ പോസ്റ്റ്.
സിനിമ എന്നത് ഒരു മാജിക്ക് ആണ് ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത മാജിക്ക് ആണ് എന്നാണ് ഒമർ പറയുന്നത്.
പോസ്റ്റിന് അവസാനം അൽഫോൻസ് പുത്രനെ ട്രോളുകയും ചെയ്യുന്നുണ്ട് ഒമർ. ഒമറിന്റെ പോസ്റ്റിങ്ങനെ –
ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിൽ ഉള്ള ചർച്ച മമ്മുക്കാ ഭയങ്കര അപ്ഡേറ്റ് ആണ് സ്ക്രിപ്പറ്റ് സെലെക്ഷൻ ഒക്കെ വേറെ ലെവൽ ആണ് ലാലേട്ടൻ അത്ര പോരാ എന്ന്.എന്നിട്ട് മമ്മുക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് മാത്രം നോക്കൂ
രാജാവിന്റെ മകൻ
കമ്മീഷണർ
ഏകലവ്യൻ
ചാണക്ക്യൻ
മെമ്മറീസ്
ദൃശ്യം……
ഇങ്ങനെ പോകുന്നു ലിസ്റ്റ്
സിനിമ എന്നത് ഒരു മാജിക്ക് ആണ് ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത മാജിക്ക്,100 കോടി നേടിയ മാളികപ്പുറം ടീംമിന് അഭിനന്ദനങ്ങൾ 🙏.
ഇനി ഞാന് പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ രജനി സാറിന് മാത്രമേ എന്നെ വിമർശിക്കുവാൻ ഉള്ള അറിവ് ഉള്ളൂ അപ്പോ ഓക്കെ ഗുയ്സ് ✌️.