മലയാളത്തില്‍ ഏറേ ആരാകരുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഷോയുടെ അഞ്ചാം സീസണ് പുരോഗമിക്കുകയാണ്. രസകരമായ രീതിയില്‍ ഷോ പുരോഗമിക്കുകയാണ്. എന്നാല്‍ അതിനിടയില്‍ കഴിഞ്ഞ ദിവസം സംവിധായകനായ ഒമര്‍ ലുലു ഹൗസില്‍ നിന്നും പുറത്തായിരുന്നു.
പുറത്തായതിന് പിന്നാലെ ബിഗ്ബോസ് ഹൗസിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ഷോയിലെ മത്സരാര്‍ത്ഥികളായ അഖില്‍ മാരാരും ജുനൈസും തന്നെ പൂളിലേക്ക് വിളിക്കുന്നതിന് പിന്നിലെ രഹസ്യമാണ് ഒമര്‍ വെളിപ്പെടുത്തുന്നത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഹൗസില്‍ എത്തിയതാണ് താന്‍. തന്നില്‍ നിന്നും പുറത്തെ കാര്യങ്ങള്‍ അറിയാന്‍ ബിഗ് ബോസിലെ നിലവിലെ മത്സരാര്‍ഥികള്‍ തന്ത്രപൂര്‍വ്വം ശ്രമം നടത്തിയിരുന്നു.
വൈല്‍ഡ് കാര്‍ഡായി വരുമ്പോള്‍ പുറത്തുള്ള കാര്യങ്ങള്‍ ഇവര്‍ നമ്മളോട് ചോദിക്കും. പുറത്തെ കാര്യങ്ങള്‍ പറയാന്‍ പാടില്ല എന്ന് അവിടെ നിര്‍ദ്ദേശമുണ്ട്. എന്നാലും നമ്മള് അറിയാണ്ട് പറയാം.
മാരാരും ജുനൈസുമൊക്കെയാണ് പുറത്തെ കാര്യങ്ങള്‍ തന്നോട് കൂടുതലായി ചോദിച്ചത്. ഇവര്‍ നമ്മളെ ആദ്യം വന്ന് നമ്മളെ പൂളിലേക്ക് വിളിക്കും. അവിടെ മൈക്ക് ഇല്ലല്ലോ, അതുകൊണ്ടാണ് നമ്മളെ പൂളിലേക്ക് വിളിക്കുന്നത്. നമ്മള് അപ്പോള്‍ പറയുന്നത് ആരും കേള്‍ക്കില്ലല്ലോ എന്നും ഒമര്‍ ലുലു വ്യക്തമാക്കുന്നു.
വൈല്‍ഡ് കാര്‍ഡിനാണ് ബുദ്ധിമുട്ട് ശരിക്കും. വൈല്‍ഡ് കാര്ഡിലെത്തിയവര്ക്ക് ഇതുവരെ ആര്‍ക്കും കപ്പ് കിട്ടിയിട്ടില്ലെന്നും ഒമര്‍ പറഞ്ഞു.വൈല്‍ഡ് കാര്‍ഡായി വരുമ്പോള്‍ ശരിക്കും മറ്റുള്ളവര്‍ക്ക് പേടിയായിരിക്കും.
ബോധപൂര്‍വ്വം നമ്മളെ ഒഴിവാക്കാന്‍ മത്സരാര്‍ഥികള്‍ ആദ്യം അവര്‍ ശ്രമിച്ചിരുന്നു. ഞാന്‍ അങ്ങനെ ഒരിക്കലും കപ്പ് ഉദ്ദേശിച്ചല്ല വന്നത് എന്നത് മറ്റുള്ളവര്‍ക്ക് മനസിലായപ്പോഴാണ് എന്നെയും കമ്പനിയാക്കിയത്. നമ്മള് ഇത്രാം തിയ്യതി പോകും എന്ന് പറഞ്ഞപ്പോഴാണ് നമ്മളോട് സൗഹൃദത്തിനൊക്കെ വരുന്നത് എന്നും ഒമര്‍ പറഞ്ഞു.
അവിടെ എല്ലാവരും വന്നത് കപ്പ് അടിക്കാന്‍ അല്ലേ. ഇത്രയും മത്സരിച്ച് തനിക്ക് കപ്പ് വേണ്ട എന്ന് വിചാരിച്ചുവെന്നും ഒമര്‍ ലുലു വ്യക്തമാക്കി.ഒരു സിനിമ വിജയിക്കുമ്പോള്‍ നമ്മള് ആരെയും പരാജയപ്പെടുത്തുന്നില്ലല്ലോ. എന്നാല്‍ ഹൗസിലെ ഈ പതിനേഴ് പേരെയും പരാജയപ്പെടുത്തുമ്പോള്‍ നമുക്ക് ആ നെഗറ്റീവിറ്റി കിട്ടും. എന്റെ വിശ്വാസമതാണ് എന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.