കൊറോണ വൈറസ് കുറച്ചൊന്നുമല്ല ആളുകളുടെ ജീവിതത്തെ ബാധിക്കുന്നത്. ചില ആളുകൾ അവരുടെ ജോലി വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുകയാണ്. അധികം കോർപ്പറേറ്റ് സെക്ടറിൽ വർക്ക് ചെയ്യുന്നവർ ആണ് ഇത്തരത്തിൽ വർക്ക് ഫ്രം ഹോം എന്ന ആശയം പിന്തുടരുന്നത്. മറ്റുചിലർ വീടുകളിലാണ്, പക്ഷേ അവർക്ക് വർക്ക് ഫ്രം ഹോം എന്ന സിസ്റ്റത്തിലേക്ക് മാറുവാൻ സാധിക്കുകയില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാം എന്ന് കരുതിയാൽ, ജോലിയുമില്ല. ഇങ്ങനെ ആരപട്ടിണിയും മുഴു പട്ടിണിയുമായി കഴിയുന്നവർ ആണ് വലിയൊരു ഭൂരിപക്ഷം ജനങ്ങൾ.
ഡൽഹിയിലെ പ്രസിദ്ധമായ സ്ഥലങ്ങളിലൊന്നാണ് മാൽവിയാ നഗർ. ഇവിടെ വർഷങ്ങളായി തട്ടുകട നടത്തുന്ന ഒരു വൃദ്ധൻ ഉണ്ട്. അത്യാവശ്യം കുഴപ്പമില്ലാത്ത കച്ചവടം ആയിരുന്നു ഇതുവരെ ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ കോറോണ വൈറസ് വന്നതിനുശേഷം വലിയ രീതിയിലുള്ള തിരിച്ചടിയാണ് ഇദ്ദേഹം നേരിട്ടത്. കടയിൽ കച്ചവടക്കാർ നന്നേ കുറഞ്ഞു. ഒരു കച്ചവടക്കാരൻ കടയിൽ വന്നപ്പോൾ, അദ്ദേഹം അദ്ദേഹത്തിൻറെ ബുദ്ധിമുട്ടുകൾ എല്ലാം വിവരിച്ചു. സങ്കടം സഹിക്കവയ്യാതെ അദ്ദേഹം കരയുകയും ചെയ്തു. ഉടൻതന്നെ ആ വ്യക്തി ഇദ്ദേഹത്തിൻറെ വീഡിയോ എടുക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ ഇതു വലിയ ചർച്ചയായി. നിരവധി ആളുകൾ വീഡിയോ ഷെയർ ചെയ്യുകയും ഇദ്ദേഹത്തിൻറെ കട പ്രസിദ്ധം ആക്കുകയും ചെയ്തു. വലിയ സെലിബ്രിറ്റികൾ ഉൾപ്പെടെ ഉള്ളവർ ആണ് ഈ വീഡിയോ ഷെയർ ചെയ്യുകയും ഡൽഹിയിൽ ഉള്ളവരോട് അദ്ദേഹത്തിൻറെ കടയിൽ പോയി ഭക്ഷണം കഴിക്കാൻ അഭ്യർഥിക്കുകയും ചെയ്തത്.
നിമിഷനേരങ്ങകൾക്കുള്ളിൽ തന്നെ കടയിൽ ആളുകൾ വരാൻ തുടങ്ങി. പിന്നീടങ്ങോട്ട് വലിയ രീതിയിലുള്ള കച്ചവടമാണ് ഇവിടെ നടന്നത്. ഇപ്പോൾ നിന്നുതിരിയാൻ സമയമില്ല ഇദ്ദേഹത്തിന്.
ഒരുപാട് ആളുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹത്തിൻറെ വീഡിയോ പങ്കുവയ്ക്കുന്നത്. ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ, നടി സോനം കപൂർ എന്നിവർ ഉൾപ്പെടെ ഉള്ളവർ ആണ് ഇദ്ദേഹത്തിൻറെ കടയിൽ പോയി ഭക്ഷണം കഴിക്കുവാൻ ആളുകളോട് ആവശ്യപ്പെടുന്നത്. നിമിഷനേരം ഉള്ളിൽ തന്നെ ഒരു ഇൻറർനെറ്റ് സെലിബ്രിറ്റി ആയതിനെ സന്തോഷത്തിലാണ് ആശാൻ. സോഷ്യൽ മീഡിയയുടെ പവർ എന്താണ് ഒരിക്കൽ കൂടി തെളിയിക്കുകയാണ് നല്ലവരായ ചില ആളുകൾ.
This video completely broke my heart. Dilli waalon please please go eat at बाबा का ढाबा in Malviya Nagar if you get a chance ?? #SupportLocal pic.twitter.com/5B6yEh3k2H
— Vasundhara Tankha Sharma (@VasundharaTankh) October 7, 2020