ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിമാരാണ് ലിസ്സിയും നദിയ മൊയ്ദുവും കുശ്ബുവും അങ്ങനെ നീളുന്ന താരങ്ങൾ. എവഗ്രീന്നായികമാർ ഒത്തുകൂടുന്ന ചടങ്ങുകള്‍ നിരവധിയാണ്. പഴയ താരങ്ങളെല്ലാം ചേര്‍ന്നു നിന്നുള്ള ഫോട്ടോകള്‍ കാണുന്നത് തന്നെ കണ്ണിനിമ്ബമാണ്. ഇത്തവണയും അത്തരമൊരു ആഘോഷരാവ് പെയ്തിറങ്ങി. എന്നാല്‍, ഇത് ഗെറ്റുഗതര്‍ അല്ല. ഒരു വിവാഹവേളയിലാണ് എല്ലാവരും ഒത്തുചേര്‍ന്നത്.
https://www.instagram.com/p/BvmDDCjlrl2/
ഹൈദരാബാദില്‍ വെച്ചാണ് എണ്‍പതുകളിലെ നായികമാരും നായകന്മാരും ഒത്തുകൂടിയത്. നടി ജയസുധയുടെ വിവാഹ റിസപ്ഷനായിരുന്നു. ജയസുധയുടെ മകന് നിഹാര്‍ കപൂറും അമൃത കൗറും തമ്മിലുള്ള വിവാഹത്തിനാണ് താരങ്ങളെത്തിയത്.
https://www.instagram.com/p/B9RVIO3BF-O/
കുശ്ബു, സുഹാസിനി, മീന, രാധിക ശരത്, നദിയ മൊയ്തു, ജയസുധ, തബു, ചിരജ്ഞീവി, ലിസി, രമ്യ കൃഷ്ണന് തുടങ്ങി നിരവധി താരങ്ങള്‍ ആശംസ അറിയിക്കാന്‍ എത്തിയിരുന്നു. ഇത് ഇവരുടെ ഒത്തുകൂടല്‍ തന്നെയായിരുന്നു. സന്തോഷനിമിഷങ്ങള്‍ താരങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.