News

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ സഞ്ചരിച്ച് പിതാവ്, നോവായി വാര്‍ത്ത

കൊല്‍ക്കത്ത; ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ സഞ്ചരിച്ച് പിതാവ്. ബംഗാളില്‍ നിന്നുമാണ് മനസ്സിനെ വേദനിപ്പിക്കുന്ന വാര്‍ത്ത എത്തുന്നത്.

- Advertisement -

ബംഗാള്‍ ഗാളിയഗഞ്ച് സ്വദേശി ആഷിം ദേബ്ശര്‍മ്മയാണ് തന്റെ അഞ്ചുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റര്‍ ദൂരം ബസില്‍ സഞ്ചരിച്ചത്.

സില്ലിഗുരിയില്‍ നിന്ന് ഗാളിയഗഞ്ചിലുള്ള ആഷിം ദേബ്ശര്‍മ്മയുടെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി അംബുലന്‍സ് ഡ്രൈവര്‍ 8,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ വഴിയില്ലാതായതോടെ കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റര്‍ ദൂരം ബസില്‍ സഞ്ചരിക്കുകയായിരുന്നു ആഷീം.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി സില്ലിഗുരി നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജില്‍ ആഷിം ദേബ്ശര്‍മ്മയുടെ മകന്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കേ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലേത്തിക്കാന്‍ 8000 രൂപയാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ 102 ആംബുലന്‍സ് സര്‍വീസിലാണ് സേവനത്തിനായി ബന്ധപ്പെട്ടത്. എന്നാല്‍, മൃതദേഹം കൊണ്ടുപോകാനില്ല, ഇതിന് പണം ആവശ്യപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ ചികിത്സയ്ക്കായി 16,000 രൂപയോളം ആഷിം ചെലവാക്കിയിരുന്നു. കൈവശം ഇനിയും പണമില്ലാത്തിനാലാണ് ആരുമറിയാതെ ബാഗില്‍ മൃതദേഹം ഒളിപ്പിച്ച് സഞ്ചരിക്കേണ്ടി വന്നത്- ആഷിം ദേബ്ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലും സമാനസംഭവം ബംഗാളില്‍ ഉണ്ടായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ട പണം ഇല്ലാത്തതിനാല്‍ അമ്മയുടെ മൃതദേഹം തോളിലേന്തി മകന്‍ 40 കിലോമീറ്റര്‍ നടക്കാനിറങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സന്നദ്ധ സംഘടന നല്‍കിയ ആംബുലന്‍സിലാണ് മൃതദേഹം വീട്ടിലെത്തിക്കാനായത്.

Abin Sunny

Recent Posts

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

7 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

7 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

7 hours ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

8 hours ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

8 hours ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

9 hours ago