കൊല്‍ക്കത്ത; ആംബുലന്‍സിന് നല്കാന് പണമില്ലാത്തതിനാല്‍ കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ സഞ്ചരിച്ച് പിതാവ്. ബംഗാളില്‍ നിന്നുമാണ് മനസ്സിനെ വേദനിപ്പിക്കുന്ന വാര്‍ത്ത എത്തുന്നത്.
ബംഗാള്‍ ഗാളിയഗഞ്ച് സ്വദേശി ആഷിം ദേബ്ശര്‍മ്മയാണ് തന്റെ അഞ്ചുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റര്‍ ദൂരം ബസില്‍ സഞ്ചരിച്ചത്.
സില്ലിഗുരിയില് നിന്ന് ഗാളിയഗഞ്ചിലുള്ള ആഷിം ദേബ്ശര്‍മ്മയുടെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി അംബുലന്‍സ് ഡ്രൈവര്‍ 8,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്കാന് വഴിയില്ലാതായതോടെ കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റര്‍ ദൂരം ബസില്‍ സഞ്ചരിക്കുകയായിരുന്നു ആഷീം.
This is Ashim Debsharma; father of a 5 month old infant who died in a Medical College in Siliguri.
He was being charged Rs. 8000/- to transport the dead body of his child. Unfortunately after spending Rs. 16,000/- in the past few days during the treatment, he couldn’t pay the… pic.twitter.com/G3migdQww8
— Suvendu Adhikari • শুভেন্দু অধিকারী (@SuvenduWB) May 14, 2023
കഴിഞ്ഞ ഏതാനം ദിവസങ്ങളായി സില്ലിഗുരി നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജില്‍ ആഷിം ദേബ്ശര്‍മ്മയുടെ മകന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കേ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലേത്തിക്കാന് 8000 രൂപയാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ 102 ആംബുലന്‍സ് സര്‍വീസിലാണ് സേവനത്തിനായി ബന്ധപ്പെട്ടത്. എന്നാല്‍, മൃതദേഹം കൊണ്ടുപോകാനില്ല, ഇതിന് പണം ആവശ്യപ്പെടുകയായിരുന്നു.
കുഞ്ഞിന്റെ ചികിത്സയ്ക്കായി 16,000 രൂപയോളം ആഷിം ചെലവാക്കിയിരുന്നു. കൈവശം ഇനിയും പണമില്ലാത്തിനാലാണ് ആരുമറിയാതെ ബാഗില്‍ മൃതദേഹം ഒളിപ്പിച്ച് സഞ്ചരിക്കേണ്ടി വന്നത്- ആഷിം ദേബ്ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലും സമാനസംഭവം ബംഗാളില്‍ ഉണ്ടായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ട പണം ഇല്ലാത്തതിനാല്‍ അമ്മയുടെ മൃതദേഹം തോളിലേന്തി മകന് 40 കിലോമീറ്റര്‍ നടക്കാനിറങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സന്നദ്ധ സംഘടന നല്കിയ ആംബുലന്‍സിലാണ് മൃതദേഹം വീട്ടിലെത്തിക്കാനായത്.