National

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍.സി.ബി

മുംബൈ ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. അന്താരാഷ്ട്ര ലഹരി മരുന്ന് സംഘവുമായോ ലഹരിക്കടത്ത് ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവുമില്ലെന്നും എന്‍.സി.ബിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

- Advertisement -

സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് എന്‍.സി.ബി പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകള്‍ പരിശോധിച്ചതില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ല. ഗൂഢാലോചനാ വാദവും നിലനില്‍ക്കാത്തതാണെന്നും എന്‍.സി.ബി കണ്ടെത്തി.

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. കപ്പലില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. ഒരുമാസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് കേസില്‍ ആര്യന്‍ ഖാന് കോടതിയില്‍ ജാമ്യം നിന്നത്.

Rathi VK

Recent Posts

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

28 mins ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

4 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

4 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

5 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

6 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

7 hours ago