Film News

വിമര്‍ശകരെ, നിവിന്‍ തിരിച്ചു വരും; നിവിന്‍ പോളിയെ കുറിച്ചുള്ള ചിത്രത്തിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറയുന്നു, വാക്കുകള്‍ ഏറ്റെടുത്ത് സിനിമ പ്രേമികള്‍

മലയാള സിനിമയ്ക്ക് വിനീത് ശ്രീനിവാസന്‍ നല്‍കിയ താരമാണ് നിവിന്‍ പോളി. മലര്‍വാടി ആര്‍ട്ട് ക്ലബ്ബിലൂടെ സിനിമയിലേക്ക് എത്തിയ നിവിന്‍ വളരെ പെട്ടെന്ന് തന്നെ മലയാളത്തിന്റെ യുവതാരമായി മാറുകയായിരുന്നു.

- Advertisement -

പിന്നീട് ഈ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ എത്തിയിരുന്നു. നിവിന്‍ പോളിയെ യുവതാരമായി ഉയര്‍ത്തിയത് വിനീത് ചിത്രങ്ങളാണ്. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ആയിരുന്നു വിനീത് നിവിന്‍ കൂട്ടുകെട്ടില്‍ എത്തിയ അവസാന ചിത്രം.

2016ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിത നിവിന്‍ പോളിക്കൊപ്പം വീണ്ടുമൊരു സിനിമ കൂടി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ അങ്ങനെയൊരു പ്രോജക്റ്റ് ഒന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല.അടുത്ത സിനിമയാണോ എന്നറിയില്ല, ഭാവിയില്‍ തീര്‍ച്ചയായും അതുണ്ടാവും.

അത്തരമൊരു സിനിമയുമുണ്ടായാല്‍ ഹ്യൂമര്‍ പശ്ചാത്തലത്തിലാകും. തനിക്ക് നിവിന്റെ കൂടെ ഒരു സീരിയസ് പടം ചെയ്യുന്നത് ചിന്തിക്കാന്‍ വയ്യ.നല്ല തമാശയുള്ള, ആളുകള്‍ക്ക് ചിരിച്ച് മറിയാന്‍ പറ്റുന്ന സിനിമയാകണമെന്നാണ് ആഗ്രഹം. പിന്നെ നിവിന്‍ ശക്തമായി തിരിച്ചുവരും എന്നും വിനീത് പറയുന്നു.

അതേസമയം വിനീതിന്റെ വാക്കുകള്‍ നിവിന്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു. നിവിന്റെ ശക്തമായ തിരിച്ചു വരവ് തന്നെയാകും ഈ ചിത്രം എന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെയായി എത്തിയ നിവിന്‍ ചിത്രങ്ങള്‍ മോശം അഭിപ്രായം ആയിരുന്നു നേടിയത്.

നിവിന്‍ പോളി കാലം കഴിഞ്ഞു എന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നത്. ഇതിനിടയിലാണ് നിവിന് ഒപ്പം സിനിമ ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. ഇത് നിവിന്‍ ആരാധകര്‍ ആഘോഷം ആക്കിയിരിക്കുകയാണ്.

 

Abin Sunny

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

50 mins ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

1 hour ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

2 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

3 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

4 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

15 hours ago