സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലായി മാറാറുണ്ട്. തങ്ങളുടെ പ്രിയതാരങ്ങളുടെ ചെറുപ്പത്തിലുള്ള രൂപം എങ്ങനെയായിരുന്നു എന്ന് കാണാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ട്.
അതുകൊണ്ട് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണ്.
സ്റ്റേജില്‍ നൃത്തം ചെയ്യുന്നതും സമ്മാനങ്ങള്‍ വാങ്ങുന്നതും ഫാന്‍സി ഡ്രസിനായി ഒരുങ്ങിയിരിക്കുന്നതുമായ താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
മലയാളികളുടെ ഈ പ്രിയതാരം ആരാണെന്ന് പറയാമോ എന്നാണ് ആരാധകര്‍ ചിത്രങ്ങള്‍ പങ്കുവച്ച് ചോദിക്കുന്നത്. അത് മറ്റാരുമല്ല, ഷാലിന്‍ സോയയുടേ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
താരം തന്നെയാണ് തന്റെ കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘എന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളെല്ലാം ഞാന്‍ നൃത്തം ചെയ്യുന്നതോ അല്ലെങ്കില്‍ എന്തെങ്കിലും പരിപാടിക്കായി ഒരുങ്ങുന്നതോ ആയിരിക്കും.
ഇതൊക്കെ തന്നെയാണ് എന്റെ കുട്ടിക്കാലത്തിന്റെ ഓര്‍മകളും. എന്റെ ഗുരുനാഥന് നമസ്കാരം’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഷാലിന്‍ കുറിക്കുന്നത്. പൊന്നാനി ഉപജില്ലാ കലോത്സവത്തിന് എല്‍ പി വിഭാഗം കലാതിലകമായതിന്റെ പത്ര വാര്‍ത്തയും ഒപ്പം ചേര്‍ത്തിട്ടുണ്ട് ഷാലിന്‍.
ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് ഷാലിന്‍ സോയ. സിനിമയിലും സീരിയലിലുമെല്ലാം സജീവമായ ഷാലിന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഓട്ടോഗ്രാഫ് എന്ന സീരിയലില്‍ ദീപാറാണി എന്ന വില്ലത്തി റോള്‍ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഷാലിനെ പ്രിയപ്പെട്ടവളാക്കി.
മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധന് തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രവും മികച്ച പ്രതികരണം നേടിയിരുന്നു. ദമാക്ക എന്ന സിനിമയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്തത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…
ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…