മലയാള സിനിമയ്ക്ക് വിനീത് ശ്രീനിവാസന് നല്കിയ താരമാണ് നിവിന്‍ പോളി. മലര്‍വാടി ആര്‍ട്ട് ക്ലബ്ബിലൂടെ സിനിമയിലേക്ക് എത്തിയ നിവിന്‍ വളരെ പെട്ടെന്ന് തന്നെ മലയാളത്തിന്റെ യുവതാരമായി മാറുകയായിരുന്നു.
പിന്നീട് ഈ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ എത്തിയിരുന്നു. നിവിന്‍ പോളിയെ യുവതാരമായി ഉയര്‍ത്തിയത് വിനീത് ചിത്രങ്ങളാണ്. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ആയിരുന്നു വിനീത് നിവിന്‍ കൂട്ടുകെട്ടില്‍ എത്തിയ അവസാന ചിത്രം.
2016ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിത നിവിന്‍ പോളിക്കൊപ്പം വീണ്ടുമൊരു സിനിമ കൂടി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്.
ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ അങ്ങനെയൊരു പ്രോജക്റ്റ് ഒന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല.അടുത്ത സിനിമയാണോ എന്നറിയില്ല, ഭാവിയില്‍ തീര്‍ച്ചയായും അതുണ്ടാവും.
അത്തരമൊരു സിനിമയുമുണ്ടായാല്‍ ഹ്യൂമര്‍ പശ്ചാത്തലത്തിലാകും. തനിക്ക് നിവിന്റെ കൂടെ ഒരു സീരിയസ് പടം ചെയ്യുന്നത് ചിന്തിക്കാന്‍ വയ്യ.നല്ല തമാശയുള്ള, ആളുകള്‍ക്ക് ചിരിച്ച് മറിയാന്‍ പറ്റുന്ന സിനിമയാകണമെന്നാണ് ആഗ്രഹം. പിന്നെ നിവിന്‍ ശക്തമായി തിരിച്ചുവരും എന്നും വിനീത് പറയുന്നു.
അതേസമയം വിനീതിന്റെ വാക്കുകള്‍ നിവിന്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു. നിവിന്റെ ശക്തമായ തിരിച്ചു വരവ് തന്നെയാകും ഈ ചിത്രം എന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെയായി എത്തിയ നിവിന്‍ ചിത്രങ്ങള്‍ മോശം അഭിപ്രായം ആയിരുന്നു നേടിയത്.
നിവിന്‍ പോളി കാലം കഴിഞ്ഞു എന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നത്. ഇതിനിടയിലാണ് നിവിന്‍ ഒപ്പം സിനിമ ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞത്. ഇത് നിവിന്‍ ആരാധകര്‍ ആഘോഷം ആക്കിയിരിക്കുകയാണ്.