റോഷൻ ആക്ടൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് അഭിനേതാക്കളും അണിയറ പ്രവർത്തകരും ഇപ്പോൾ. നിവിൻ പോളിയുടെ നേതൃത്വത്തിലാണ് അഭിന നേതാക്കൾ പ്രമോഷന് പലയിടങ്ങളിലും പോകുന്നത്. ഇതിൻറെ ഭാഗമായി സ്കൂളുകളും കോളേജുകളും ഒക്കെ സംഘം സന്ദർശിക്കുന്നുമുണ്ട്.
ഇപ്പോഴത്തെ തൃശ്ശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ എത്തിയ നിവിനോട് ഒരു പാട്ടു പാടാമോ എന്നായിരുന്നു ആരാധികയുടെ ചോദ്യം. മുൻപ് എവിടെയും പാട്ടുപാടാൻ താങ്കൾ തയ്യാറായിട്ടില്ല എന്നും ഇപ്പോഴെങ്കിലും ഒരു പാട്ട് പാടണം എന്നും ആരാധിക ചോദിച്ചു. നിങ്ങളെല്ലാവരുടെയും കൂടെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കുമ്പോൾ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമം അല്ലേ ഇത് എന്നായിരുന്നു നിവിന്റെ മറു ചോദ്യം.
ഈ മറു ചോദ്യത്തിന് കരഘോഷമായിരുന്നു വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. ഇതോടൊപ്പം തന്നെ തന്റെ ആരാധികയെ സ്റ്റേജിൽ വിളിച്ചുവരുത്തി ഒരു റോസാപ്പൂ സമ്മാനമായി നൽകുകയും ചെയ്തു നിവിൻ. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷമാണ് റോഷൻ ആൻഡ്രൂസും നിവിൻ പൊളിയും ഈ ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നത്.
സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആൻറണി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ. ചിത്രം ഒക്ടോബർ ഏഴാം തീയതി പ്രദർശനത്തിന് എത്തും എന്നാണ് സൂചന. ഒരു കോമഡി ചിത്രമാണ് ഇത്. ഇതിൻറെ ട്രെയിലർ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
View this post on Instagram