മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് നിരഞ്ജ് മണിയൻപിള്ള രാജു. മണിയൻ പിള്ള രാജുവിന്റെ ഇളയ മകനായ നിരഞ്ജ് ബ്ലാക്ക് ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.
ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ താരത്തിനായിരുന്നു. ഇപ്പോഴിതാ താരം വിവാഹിതനാകാൻ ഒരുങ്ങുകയാണ്.
ഫാഷൻ ഡിസൈനര്‍ ആയ നിരഞ്ജനയാണ് വധു. ഡിസംബര്‍ ആദ്യ വാരമാകും വിവാഹം എന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനുശേഷം സിനിമാ മേഖലയില്‍ സുഹൃത്തുക്കള്‍ക്കായി വിരുന്നും സംഘടിപ്പിക്കും.
നടൻ മണിയൻ പിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്ജ്. ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച നടൻ മോഹൻലാല്‍ നായകനായ ചിത്രം ‘ഡ്രാമ’ അടക്കമുള്ളവയില്‍ അഭിനയിച്ചിട്ടുണ്ട്.
‘വിവാഹ ആവാഹന’മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. സാജൻ ആലുംമൂട്ടിലാണ് ചിത്രം സംവിധാനം ചെയ്തത്. അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരും അഭിനയിച്ചിരുന്നു.
പുതുമുഖം നിതാരയായിരുന്നു ചിത്രത്തില്‍ നായികയായത്. ‘ സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം. എഡിറ്റർ- അഖിൽ എ ആർ. സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്,