കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂനയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചതെന്ന് വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
168 പേരാണ് മരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യ കേസില്‍ 158 പേരുണ്ട്. ഇവരില്‍ 127 പേര് ആരോഗ്യ പ്രവര്‍ത്തകരാണ് എന്നും മന്ത്രി പറഞ്ഞു.
കൂടാതെ സി സി ടി വി ദൃശ്യങ്ങള്‍ നോക്കി സമ്പര്‍ക്ക പട്ടിക വിപുലീകരിക്കും.
രണ്ടാമത്തെ കേസില്‍ സമ്പര്‍ക്കത്തിലുള 10 പേരെ തിരിച്ചറിഞ്ഞു. ഉടനെ തന്നെ റൂട്ട് മാപ്പ് പുറത്ത് ഇറക്കുമെന്നും മന്ത്രി അറിയിച്ചു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തില്‍ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്ധ സംഘങ്ങള്‍ നാളെ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.