മലയാള സിനിമ പ്രേമികളുടെ ഇഷ്ടം നടിയാണ് നിമിഷ സജയന്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം വളരെ പെട്ടെന്ന് സിനിമ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമയില്‍ അഭിനയിച്ചതോടെ ആഗോള തലത്തില്‍ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സൗത്ത് ഇന്ത്യന്‍ ഭാഷകളിലും മറാത്തിയിലും താരം അഭിനയിച്ചിരുന്നു.
ഹിന്ദിയില്‍ വീ ആര് എന്ന ചിത്രവും ഇംഗ്ലീഷില്‍ ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്ന ചിത്രവും നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നതാലിയ ശ്യാം ആണ് ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ സംവിധാനം ചെയ്യുന്നത്.
View this post on Instagram
എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത് താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ്. ഒരു ആണ് സുഹൃത്തിനെ കെട്ടി പിടിച്ചു നില്ക്കുന്ന ചിത്രമാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്.
ഫ്രഞ്ച് നടന് അന്റോണിയോ ആകില്‍ ആണ് ചിത്രത്തിലുള്ളത്. പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് കുറിച്ചുകൊണ്ടാണ് നിമിഷ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മിസ് യു എന്നും നിമിഷ കുറിച്ചിരുന്നു.
നിമിഷയുടെ ആശംസയ്ക്ക് അന്റോണിയും മറുപടി നല്‍കിയിട്ടുണ്ട്. ഞാന്‍ നിന്റെ മുഖം മിസ്സ് ചെയ്യുന്നു എന്നാണ് അന്റോണിയോ കുറിച്ചിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
View this post on Instagram
നിരവധി പേരാണ് ഈ സംശയം ഉന്നയിക്കുന്നത്. എന്നാല്‍ ഇരുവരും സുഹൃത്തുക്കള്‍ മാത്രമാണ് എന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. അതേസമയം ഇതിനു മുന്‍പും നിമിഷക്കൊപ്പമുള്ള ചിത്രം അന്റോണിയോ പങ്കുവച്ചിട്ടുണ്ട്.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങള്‍.