മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിഖില വിമൽ.മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നിഖില മലയാളത്തിൽ അരങ്ങേറുന്നത്. ജയറാം നായകനായ ചിത്രമായിരുന്നു ഇത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ കനിഹ ആയിരുന്നു നായിക.
വെട്രിവേൽ എന്ന ചിത്രത്തിലൂടെ നിഖില തമിഴിലും അരങ്ങേറ്റം കുറിച്ചു. 2016ൽ ആയിരുന്നു ഇത്. ഇതിനു ശേഷം താരം മലയാളത്തിൽ നിരവധി ചിത്രത്തിൽ അഭിനയിച്ചു. തളിപ്പറമ്പ് സ്വദേശിനിയാണ് താരം. കലാമണ്ഡലം വിമലാദേവി ആണ് നിഖിലയുടെ അമ്മ.ഒരു ചേച്ചിയാണ് നിഖിലക്ക് ഉള്ളത്.ബി എസ് സി ബോട്ടണിയിൽ ബിരുദധാരിയാണ് താരം. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. ലവ് 24 * 7എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറുന്നത്. ദിലീപ് ആയിരുന്നു ഈ ചിത്രത്തിൽ നായകൻ.
ഇപ്പോഴിതാ ഡബ്ല്യുസിസിക്ക് കടുത്ത പിന്തുണ അറിയിക്കുകയാണ് താരം. എന്നെങ്കിലുമൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ വെറുതെ ഇടാൻ വേണ്ടി മാത്രം ഇടുന്നവരല്ല അവർ എന്നാണ് താരം പറയുന്നത്. അവർ ഉന്നയിക്കുന്ന വിഷയങ്ങൾ എല്ലാം തന്നെ പ്രസക്തി എറിയതാണ്. ചിലപ്പോൾ പുറത്തു നിന്നു നോക്കുന്നവർക്ക് സംഘടനയുടെ വളർച്ച മനസ്സിലാകണമെന്നില്ല. വളരെ മികച്ച രീതിയിൽ ആണ് സംഘടനയിലെ അംഗങ്ങൾ പ്രവർത്തിക്കുന്നത്.
വിമർശിക്കുന്നവർക്ക് സംഘടനയെ കൊണ്ടുള്ള ഗുണം മനസ്സിലായില്ല എങ്കിലും നാളെ അതിൻറെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താൻ. എന്തെങ്കിലുമൊക്കെ സമൂഹമാധ്യമങ്ങളിൽ വെറുതെ ഇടാൻ മാത്രം ബുദ്ധിയില്ലാത്ത വ്യക്തികളല്ല അവർ. അതിൽ ഉള്ളവർ എല്ലാവരും ക്രിയേറ്റീവ് ആർട്സ് സ്പെസുകളിൽ ജോലി ചെയ്യുന്നവർ ആണ്. ഒരുപാട് വർഷത്തെ അനുഭവ പരിചയം ഉള്ള വ്യക്തികൾ ആണ് അവർ. താരം പറഞ്ഞു.