ഒരു കാലത്ത് സ്ക്രീനില്‍ നിറഞ്ഞ് നിന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്ര മലയാളത്തില്‍ സജീവമാവുന്നത്. അന്യ ഭാഷകളില്‍ അഭിനയച്ച നടി ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാള സീരിയലുകളിലേക്ക് വന്നത്. ഇന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സീരിയല്‍ നടിയാണ് ചന്ദ്ര.
അതിനിടെ തമിഴ് പരമ്പരകളില്‍ തിരക്കുള്ള നടിയാവാനും താരത്തിന് കഴിഞ്ഞു.
ആദ്യകാലങ്ങളില്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ചന്ദ്ര. ഇതിനിടെ ചന്ദ്രയെ സ്ക്രീനില്‍ കാണാതെ വന്നതോടെ ചില ഗോസിപ്പുകളും വന്നിരുന്നു. ചന്ദ്ര ലക്ഷ്മണ് വിവാഹിതയായെന്നും ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയെന്നും ഒരിടയ്ക്ക് വാര്‍ത്തയുണ്ടായിരുന്നു. ഭര്‍ത്താവിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് അഭിനയം തുടരാതിരുന്നത് എന്നാണ് കേട്ടത്.
എന്നാല്‍ തെറ്റായ വാര്‍ത്തക്ക് നേരെ ആദ്യം നടി പ്രതികരിച്ചില്ല. പറയുന്നവര്‍ പറയട്ടെയെന്നും മിണ്ടാതിരിക്കാം എന്നുമാണ് കരുതിയത്. പിന്നീട് ഒരു ഇന്റര്‍വ്യൂയിലാണ് ചന്ദ്ര ഈ കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞത്.
സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയല്‍ പ്രേമികളുടെ മനസ്സിലേക്ക് നടി ആഴത്തിലിറങ്ങുന്നത്. വില്ലത്തിയായിട്ടാണ് താരം സ്ക്രീനില്‍ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചതും.
ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന സീരിയല്‍ അതിവേഗമാണ് മിനി സ്ക്രീന്‍ ഒന്നടങ്കം സ്വീകരിച്ചത്. സീരിയല്‍ മാത്രമല്ല ചന്ദ്രയുടെ സുജാതയായുള്ള മാറ്റവും അതിവേഗമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.