നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടിയാണ് അഞ്ജലി നായര്‍. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ എത്തുന്നത്. ഇതില്‍ ബാലതാരമായാണ് അഞ്ജലി എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാവാന്‍ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ അടുത്ത് റിലീസ് ചെയ്ത ദൃശ്യ 2 വിലും മികച്ച വേഷം തന്നെയാണ് താരത്തിന് കിട്ടിയത്. റാണിയുടെ കൂടെ നടന്ന് അവസാനം എട്ടിന്റെ പണികൊടുത്ത സരിതയെ മലയാളികള്‍ അങ്ങനെ മറക്കില്ല. സിനിമക്ക് പുറമെ മിനിസ്ക്രീന്‍ പ്രോഗ്രാമുകളിലും അവതാരകയായി അഞ്ജലി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മോഡലിങ് രംഗത്തും സജീവമാണ് അഞ്ജലി . വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് നടി ആരാധകര്‍ക്കിടെ എത്താറുണ്ട്.
ജിത്തു ജോസഫ് സവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ദൃശ്യ 2. ഇതില്‍ രണ്ട് ഗെറ്റപ്പിലാണ് നടി എത്തുന്നത്, ഒന്ന് നാട്ടിന് പുറത്തെ കള്ള്കുടിയന്റെ ഭാര്യയും രണ്ടാമത് ഒരു പോലീസുകാരിയും ഇതില്‍ യഥാര്‍ത്ഥ വേഷം പോലീസുകാരിയുടെതായിരുന്നു.
വമ്പന്‍ ഹിറ്റ് ആയ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വിജയ കുതിപ്പ് തുടരുകയാണ്. പുലിമുരുകന് എന്ന ചിത്രത്തില്‍ ലാലേട്ടന്റെ അമ്മയായി വേഷമിട്ടതും അഞ്ജലി തന്നെയായിരുന്നു. അങ്ങനെ മോഹന്‍ലാലിന്റെ കൂടെ ഒത്തിരി നല്ല വേഷങ്ങള്‍ ചെയ്യാന്‍ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്.
താരത്തെ പോലെ താരത്തിന്റെ മകളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി പതിമൂന്നില്‍ പുറത്തിറങ്ങിയ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലാണ് അഞ്ജലിയുടെ മകള്‍ ആവ്നി അഭിനയിച്ചത്.
ഇനിയും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ തിളങ്ങാന്‍ നില്‍ക്കവെ നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കറുപ്പ് ഡ്രെസ്സില്‍ അതിസുന്ദരിയായിട്ടാണ് അഞ്ജലി എത്തിയത്. ചിത്രം ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി സംഗീത അല്ബങ്ങളിലും അഭിനയിച്ച അഞ്ജലിയുടെ വിനീത് ശ്രീനിവാസന്റെ ലാ കൊച്ചിന് എന്ന ഹിറ്റ് സംഗീത ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.