തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നല്‍കിയെന്നായിരുന്നു പുറത്തുവന്ന വിവരം.
വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന് സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സ് പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്നും അതേ തുടര്‍ന്നാണ് അദ്ദേഹം ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ആഢംബരപൂര്‍ണമായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെയാണ് വിഘ്നേഷ് ശിവന് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വിവാഹത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്, രജനീകാന്ത്, കമല്ഹാസന്, സൂര്യ, ജ്യോതിക, കാര്‍ത്തി, സംവിധായകന്മാരായ ആറ്റ്ലി, ഗൗതം വാസുദേവ മേനോന് ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ളിക്സിനാണെന്ന് നേരത്തേ മുതല്‍ വാര്‍ത്തകളുണ്ടായിരുന്നു. വിവാഹം സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ മോനോന് ആണെന്നും വിവരം ഉണ്ടായിരുന്നു.