മലയാളസിനിമയിൽ കഴിഞ്ഞ അരനൂറ്റാണ്ടായി സജീവമായി നിൽക്കുന്ന താരമാണ് മമ്മൂട്ടി. 70 വയസ്സ് കഴിഞ്ഞു താരത്തിന് എങ്കിലും ഇപ്പോഴും 40 വയസ്സുകാരിയുടെ സൗന്ദര്യവും ഊർജവുമാണ് താരത്തിന് ഉള്ളത്. മമ്മൂട്ടിയുടെ നായികമാരായി അഭിനയിച്ച പല താരങ്ങളും പിന്നീട് അദ്ദേഹത്തിൻറെ അമ്മയായി അഭിനയിച്ച ചരിത്രവുമുണ്ട്. എന്നാൽ ചില നായികമാർ ഒരു തവണയിൽ കൂടുതൽ താരത്തിനൊപ്പം അഭിനയിച്ചിട്ടില്ല. പലപ്പോഴും അന്യഭാഷയിൽ നിന്നും വരുന്ന താരങ്ങൾ ആയിരിക്കും ഇങ്ങനെ ഒരു സിനിമയിൽ മാത്രം പ്രത്യക്ഷപ്പെട്ട് പിന്നീട് ഇൻഡസ്ട്രി വിട്ടുപോകുന്നത്.
ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ഒരു പഴയകാല സിനിമയിലെ നായിക ഉണ്ട്. ആരാണ് ആ താരം എന്ന് നിങ്ങൾക്ക് മനസ്സിലായോ? ഒരു സിനിമയിൽ മാത്രമാണ് ഇവർ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. എന്നാൽ വിവാഹശേഷം ഇവർ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.
തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ആണ് ഇവരുടെ ഭർത്താവ്. വർഷങ്ങളുടെ പ്രണയത്തിന് ശേഷമാണ് ഇരുവരും തമ്മിൽ വിവാഹം ചെയ്യുന്നത്. ഇന്ന് തെലുങ്ക് സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം ദമ്പതിമാർ ആണ് ഇവർ. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. ഗൗതം എന്നാണ് മൂത്ത മകൻറെ പേര്. സിത്താര എന്നാണ് ഇളയ മകളുടെ പേര്.
നംരത ശിരോദ്കർ എന്ന നടി ആണ് ചിത്രത്തിൽ ഉള്ളത് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച എഴുപുന്നതരകൻ എന്ന ചിത്രത്തിൽ ആയിരുന്നു നംരത നായികയായി എത്തിയത്. പി ജി വിശ്വംഭരൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിക്ക് പുറമേ മധു, ജഗദീഷ് എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഒരു വലിയ ബോക്സ് ഓഫീസ് വിജയം കൂടിയായിരുന്നു.