പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് ദിലീപിന്റെത്. ഇവരുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. കുറെ നാളുകളായി ക്യാമറക്ക് മുന്നില്‍ നിന്നും മാറി നിന്ന താരങ്ങള്‍ ഒരു ഇടവേളക്ക് ശേഷമാണ് ക്യാമറകണ്ണുകളില്‍ എത്തുന്നത്. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിനും അതിന് ശേഷമുള്ള ചടങ്ങിലെല്ലാം താരങ്ങള്‍ സജീവമായിരുന്നു.
ഒരു ആഘോഷമാക്കി നടത്തിയ നാദിര്‍ഷായുടെ മകളുടെ വിവാഹ നിശ്ചയം തൊട്ട് റിസപ്ഷന് വരെ ദിലീപും കുടുംബവും ഒപ്പം ഉണ്ടായിരുന്നു. നാദിര്‍ഷായും ദിലീപും തമ്മിലുള്ള സൗഹൃദം തന്നെയാണ് ഇതിന് കാരണവും. നാദിര്‍ഷായുടെ കുടുംബവുമായും ദിലീപിന് അടുത്ത ബന്ധമാണ് ഉള്ളത്.
വിവാഹത്തോട് അടുപ്പിച്ച് നടത്തിയ എല്ലാ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വിവാഹത്തിന് തിളങ്ങിയ മറ്റു താരങ്ങളാണ് മീനാക്ഷിയും നമിത പ്രമോദും. ഇരുവരും ഒരുമിച്ച് തന്നെയാണ് വിവാഹത്തില്‍ പങ്കെടുത്തത്. നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ അടുത്ത സുഹൃത്തക്കള്‍ കൂടിയാണ് നമിതയും മീനാക്ഷിയും. അതിനാല്‍ തന്നെ ഇവരുടെ തകര്‍പ്പന്‍ ഡാന്‍സും സംഗീതവിരുന്നില്‍ ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.
നൃത്തചുവടുകളുമായി മീനാക്ഷി പ്രേക്ഷകരിലേക്ക് വരുന്നതും ഇത് ആദ്യമായാണ്. വിവാഹ വീഡിയോയും ചിത്രങ്ങളും തരംഗമായിരിക്കെ ഇപ്പോള്‍ നടി നമിത പ്രമോദ് പങ്കുവെച്ച ചിത്രവും ശ്രദ്ധിക്കപ്പെടുകയാണ്.കാവ്യയും നമിതയുമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. നമിതയെ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന കാവ്യ മാധവനെ ചിത്രത്തില്‍ കാണാം.
നടിമാരുടെ മനോഹരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചുരിദ്ദാറില് അതീവ സുന്ദരിയായിട്ടാണ് കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ഗൗണാണ് നമിത അണിഞ്ഞിരിക്കുന്നത്. വിവാഹ വിരുന്നില്‍ ഇരുവരും ഒന്നിച്ച് എത്തിയപ്പോള്‍ പകര്‍ത്തിയതാണ് ചിത്രം.
രണ്ടുപേരും ചിരിച്ച് നില്ക്കുന്ന ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷമാണ് കാവ്യാ മാധവനെ പ്രേക്ഷകര്‍ കാണുന്നത്. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന്റെ എല്ലാ ചടങ്ങിലും കവ്യയും ഉണ്ടായിരുന്നു.