മലയാളത്തിലെ യുവ നടിമാരിൽ ഏറെ ആരാധകരുള്ള നടിയാണ് നമിത പ്രമോദ്. നിവിൻ പോളി ചിത്രം പുതിയ തീരങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നമിത, ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി മികച്ച കഥാപാത്രങ്ങളെയാണ് മലയാളികൾക്ക് സമ്മാനിച്ചത്.
കൈ നിറയെ സിനിമകളുമായി തിരക്കിലാണ് നമിത. സിനിമ തിരക്കിനിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ നമിത തന്റെ ചെറിയ വലിയ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നമിത പങ്കുവച്ച പുതിയ ഇൻസ്റ്റാഗ്രാം വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
താരത്തിന്റെ വിവാഹം ആണോയെന്ന് ഒരു സുഹൃത്ത് ചോദിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.
പിന്നാലെ ഇതിന് മറുപടിയായി നമിത സംസാരിച്ചു തുടങ്ങുന്നതാണ് വീഡിയോ. രണ്ട് ദിവസം മുൻപ് തന്റെ അച്ഛനും അമ്മയ്ക്കും ഉള്ള ഫോട്ടോ പങ്കുവച്ച് കൂടുതൽ അപ്ഡേറ്റുകൾ ഉടൻ വരുമെന്ന് താൻ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ താൻ വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നു. എന്നാൽ താൻ വിവാഹിതയാകാൻ പോകുന്നോ ഇല്ലയോ എന്ന കാര്യം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അറിയാനാകും എന്നാണ് നമിത വീഡിയോയിൽ പറയുന്നത്.
സർപ്രൈസ് ഒളിപ്പിച്ച താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരും രംഗത്തെത്തി.
സർപ്രൈസ് ഇടാതെ അങ്ങ് പറയൂ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ താരത്തിന്റെ വിവാഹം അല്ല. നടി കഥ എഴുതുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം ആണ് എന്നാണ് ചില ആരാധകർ പറയുന്നത്.
എന്തായാലും താരത്തിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നുണ്ട്. ഞങ്ങൾ കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.
അതേസമയം, ഈശോ എന്ന ചിത്രമാണ് നമിതയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഒക്ടോബർ 5ന് സോണി ലിവിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ജയസൂര്യ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നാദിർഷയാണ്.
ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് നമിത വെള്ളിത്തിരയിൽ എത്തുന്നത്. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു.