ബംഗളൂരുവില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചിത്രദുര്‍ഗ മുരുക മഠാധിപതി അറസ്റ്റില്‍. ശിവമൂര്‍ത്തി മുരുക ശരണരുവയെയാണ് കര്‍ണാടക പൊലീസാണ് അറസ്റ്റ് ചെയ്തത്.
മഠം നടത്തുന്ന ഹോസ്റ്റലിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുരുക ശരണരുവിനും മറ്റ് നാല് പേര്‍ക്കുമെതിരെ പോസ്കോ കേസെടുത്തിരുന്നു. മൈസൂരില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന എന്‍ജിഒയില്‍ അഭയം തേടിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികള്‍ പീഡനവിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് മൈസൂരു ജില്ലാ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരായി മൊഴി നല്കി. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.