ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളാ ദിനേശ് കാര്‍ത്തിക്കും മുരളി വിജയും വ്യക്തിപരമായി അത്രരസത്തിലല്ല എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാം. തമിഴ്നാട്ടില്‍ നിന്നുള്ള താരങ്ങളായ ഇരുവരും സംസ്ഥാനത്തിനായി കളിക്കുന്ന കാലത്താണ് തെറ്റിപ്പിരിഞ്ഞത്. ദിനേശ് കാര്‍ത്തിക്കിന്റെ മുന്‍ഭാര്യ നികിതയുമായി പ്രണയത്തിലായ മുരളി വിജയ് അവരെ വിവാഹം ചെയ്തു. ഇതിന് ശേഷമാണ് ഇരുവരും അകന്നത്. പിന്നീട് ദിനേശ് കാര്‍ത്തിക് സ്ക്വാഷ് താരം ദീപിക പള്ളിക്കലിനെ വിവാഹം ചെയ്തു. ഇരുവര്‍ക്കും അടുത്തിടെയാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്.
വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ട് വര്‍ഷമായി സജീവ ക്രിക്കറ്റിലില്ലാതിരുന്ന മുരളി വിജയ് ഇപ്പോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. 2018ല്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തിലായിരുന്നു വിജയ് ഇന്ത്യക്കായി അവസാനമായി ടെസ്റ്റ് കളിച്ചത്. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടാണ് വിജയ് ഇപ്പോള്‍ ക്രിക്കറ്റില്‍ തിരിച്ചെത്തിയിരിക്കുന്നത്. ദിനേശ് കാര്‍ത്തിക് ആകട്ടെ ഐപിഎല്ലില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ റൂബി ട്രിച്ചി വാരിയേഴ്സിന്റെ കളിക്കാരനാണ് വിജയ് ഇപ്പോള്‍. ഈ മാസമാദ്യം നടന്ന തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ പക്ഷെ വിജയിന് തിളങ്ങാനായിരുന്നില്ല. 13 പന്തില്‍ എട്ട് റണ്‍സെടുത്ത് വിജയ് പുറത്തായി. ഇതിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് ആരാധകരുടെ പ്രതികരണവും അതിന് മുരളി വിജയ് നല്കിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്. ഗാലറില്‍ നിന്ന് ‘ഡി.കെ…..ഡി.കെ എന്നാണ് ആരാധകര്‍ വിളിച്ചുപറഞ്ഞത്. ദിനേശ് കാര്‍ത്തിക്കിന്റെ ഷോര്‍ട്ട് ഫോമാണ് ഡി.കെ.
#TNPL2022 DK DK DK ……
Murali Vijay reaction pic.twitter.com/wK8ZJ84351
— Muthu (@muthu_offl) July 7, 2022