മുക്ത നമുക്ക് വളരെ സുപരിചിതയായ നായികയായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.
കൂടുതലും മകൾ കിയാരയുടെ വിശേഷങ്ങളാണ് കൂടുതലും, അപ്പച്ചി റിമി ടോമിക്കൊപ്പം കുട്ടി താരം ഇടക്ക് പാട്ടുകൾ പാടാറുണ്ട്.. എന്നാല്‍ ഇപ്പോള്‍ നടി ശ്യാമിലിയെ അനുകരിക്കുന്ന കണ്മണിയുടെ വീഡിയോ ആണ് ഇപ്പോള്‍ മുക്ത ആരാധകരുമായി പങ്കുവയ്ക്കുന്നത്. പൂക്കാലം വരവായി എന്ന ചിത്രത്തിലെ ജയറാമും ശ്യാമിലിയും അഭിനയിച്ച രംഗവുമായാണ് കിയാര എത്തിയിരിക്കുന്നത്.
കുട്ടി കുറുമ്പിന്റെ വീഡിയോ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. ആരാധകർ ഏറ്റെടുത്ത വീഡിയോക്ക് രസകരമായ കമാറ്റുകളും ലഭിക്കുന്നുണ്ട് ശ്യാമിലിയും അഭിനയിച്ച പൂക്കാലം വരവായി എന്ന ചിത്രത്തിലെ രംഗവുമായാണ് കിയാര എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ടീച്ചര്‍ ചോദിച്ചു വെക്കേഷന് എങ്ങോട്ടാണ് പോവുന്നത്, എന്നിട്ട് മോളെന്ത് പറഞ്ഞു, ഞാന്‍ ഒന്നും പറഞ്ഞില്ല, അങ്കിളിന്റെ കൂടെ വരികയല്ലേ ഞാന്‍ എന്ന രംഗമായിരുന്നു.മുക്ത തന്റെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്ക് വച്ചിരിക്കുന്നത് അമ്മക്കുട്ടി ബേബി ശ്യാമിലിയെ കാണാന്‍ ഒരുപാട് ഇഷ്ടം ആണ് എന്ന ക്യാപ്ഷന്‍ നല്കി കൊണ്ടാണ്.