ധോണിക്ക് ഇന്ന് 41-ാം ജന്മദിനം ലണ്ടനില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ധോണി ജന്മദിനം ആഘോഷിച്ചത്. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വിഡിയോ ഭാര്യ സാക്ഷിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ജന്മദിനം റഫേല്‍ നദാലിന്റെ കളി കണ്ടാണ് ധോണി ആഘോഷിച്ചത്. അമേരിക്കന്‍ താരം ടെയ്ലര് ഫ്രിറ്റ്സും നദാലും തമ്മില്‍ നടന്ന വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലിനെത്തിയ ധോണിയുടെ ചിത്രം വിംബിള്‍ഡണ്‍ തന്നെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.
അതേസമയം ധോണിയെ ആശംസകള്‍കൊണ്ട് മൂടുകയാണ്. ‘ധോണി ക്രീസില്‍ നില്ക്കുന്നിടത്തോളം മത്സരം അവസാനിച്ചിട്ടില്ല. ധോണിയെ പോലൊരു കളിക്കാരനെ ലഭിക്കുകയെന്ന ഭാഗ്യം എല്ലാ ടീമുകള്‍ക്കും ഉണ്ടായിട്ടില്ല. ഓം ഹെലികോപ്ടറായ നമഹ എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.