ഈ അടുത്തായിരുന്നു നടി പാര്‍വ്വതി വിജയുടെ മകളുടെ നൂലുകെട്ട് ചടങ്ങ്. ഇതിന്റെ വീഡിയോ വിശദമായി ത്തന്നെ സഹോദരിയും നടിയുമായ മൃദുല വിജയ് എടുത്തിരുന്നു. കുഞ്ഞിന് നൂലുകെട്ടുന്നതും അതുപോലെ സ്വര്‍ണ്ണ വളയും മറ്റും അണിയിക്കുന്നത് എല്ലാം വീഡിയോയില്‍ കാണാം.
അരുണ്‍ ആയിരുന്നു കുഞ്ഞിന് ഏലസും അരഞ്ഞാണവും കെട്ടിയത്. അതേസമയം അമ്മമ്മയായിരുന്നു കരിവള അണിയിച്ചത്. ഇതെല്ലാം ഇവരെ സംബന്ധിച്ച് ഓരോ ചടങ്ങുകളാണ്. വീടിനടുത്തുള്ള കുറച്ചു പേരും അതുപോലെ ബന്ധുക്കളും ആയിരുന്നു ഈ ചടങ്ങില്‍ പങ്കെടുത്തത് .
ശരിക്കും ഇതിനിടെ ഓരോ ചടങ്ങും കണ്ടു പഠിക്കുകയും ചെയ്യുകയായിരുന്നു യുവയും മൃദുലയും. ഇത് ഇവര്‍ വീഡിയോയുടെ അവസാനം പറയുകയും ചെയ്യുന്നുണ്ട് . ഞങ്ങളുടെ ബേബി വരുന്ന സമയത്ത് ഇതുപോലെയൊക്കെ ഉണ്ടാവില്ലേയെന്ന് മൃദുല പറയുന്നത്.
ആക്ച്വലി ഇത് ഞങ്ങള്‍ക്കൊരു എക്സ്പീരിയന്‍സാണ്. നമ്മുടെ ബേബി വരുന്ന സമയത്ത് ഇതേ പോലെയൊക്കെ ഉണ്ടാവില്ലേയെന്നായിരുന്നു മൃദുലയുടെ കമന്റ്. അതെ എല്ലാം നേരില്‍ കണ്ട് എക്സ്പീരിയന്‍സ് ചെയ്യാനുള്ള അവസരം അമ്മുവിന്റെ വീട്ടിലുണ്ട്. തൊട്ടുമുന്നെ അവര്‍ക്ക് എന്ത് സംഭവിക്കുന്നോ അത് കണ്ട് പഠിച്ചാല്‍ പിന്നെ നമുക്ക് എളുപ്പമായി. 6 മാസം കഴിഞ്ഞ് ഇത് തന്നെ നമ്മള് ആവര്‍ത്തിക്കണം എല്ലാം എന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്.