മൗനി റോയിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നാഗകന്യകയാണ് മൗനി. ഹിന്ദിയിലെ സൂപ്പർ ഹിറ്റ് പരമ്പരയാണ് നാഗിൻ. മലയാളത്തിലേക്ക് മൊഴിമാറ്റിയ പതിപ്പിൻ്റെ പേരാണ് നാഗകന്യക. ഒരു സൂപ്പർഹിറ്റ് പരമ്പരയാണ് ഇത്. നിരവധി ആരാധകരാണ് ഈ പരമ്പരയിലൂടെ താരത്തിന് ഉണ്ടായത്. മൗനിയുടെ സൗന്ദര്യമേവരും ഇഷ്ടപ്പെടുന്നു. പെൺകുട്ടികളെ പോലും ആകർഷിക്കുന്ന വ്യക്തിയാണ് മൗനി.
സൂര്യ ടിവിയിൽ ആയിരുന്നു ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. നിരവധി കാഴ്ചക്കാരെ ആണ് ചാനലിന് ഈ പരമ്പരയിലൂടെ ലഭിച്ചത്. കഴിഞ്ഞവർഷം ദുബായിലാണ് താരം ജന്മദിനം ആഘോഷിച്ചത്. അവിടെ തൻറെ കാമുകനും കുടുംബത്തോടൊപ്പവും ആണ് ആഘോഷം നടന്നത്. താരം തന്നെ അതിൻറെ ചിത്രങ്ങളെല്ലാം പങ്കുവെക്കുകയും ചെയ്തിരുന്നു. വളരെ പെട്ടെന്നാണ് ചിത്രങ്ങൾ വൈറലായത്.
താരത്തിൻ്റെ വിവാഹ അഭ്യൂഹങ്ങൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ വിവാഹവാർത്തകൾ ആണ് ശ്രദ്ധനേടുന്നത്. ഈ മാസം 27 നു താരത്തിൻ്റെ വിവാഹം ഉണ്ടാകുമെന്നാണ് പറയുന്നത്. മൗനി റോയ് യുടെ വരൻറെ പേരാണ് സൂരജ് നമ്പ്യാർ. ഒരു മലയാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഗോവയിലെ ഒരു പഞ്ചനക്ഷത്ര റിസോർട്ട് വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഗോവ.
വിവാഹവാർത്തകൾ രഹസ്യമായി വെക്കണമെന്ന് സുഹൃത്തുക്കളോടും അടുത്ത ബന്ധുക്കളും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. ദീർഘകാലമായി പ്രണയത്തിലാണ് ഇവർ. മൗനിയുടെ കസിൻ തന്നെയാണ് മുൻപ് ആദ്യമായി വിവാഹ വാർത്തകളെ പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞത്. ബീഹാർ സ്വദേശിനിയാണ് മൗനി. ദുബായിലെ പ്രശസ്ത ഇൻവെസ്റ്റ്മെൻറ് ബാങ്കറാണ് സൂരജ്.