കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ആദ്യ സ്വര്‍ണം നേടി മീരാഭാസ് ചാനു. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് ചാനുവിന്റെ നേട്ടം. ആകെ 201 കിലോ ഭാരമാണ് ചാനു ഉയര്‍ത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാഭായ് ചാനുവിന്റെ ഹാട്രിക് മെഡല്‍ നേട്ടമാണിത്.
മണിപ്പൂര്‍ സ്വദേശിനിയായ മീരാഭായ് ചാനു 2014, 2018 ഗെയിംസിലും മെഡല്‍ നേടിയിരുന്നു. 2014 ല്‍ വെള്ളിയും 2018 ല്‍ സ്വര്‍ണവുമായിരുന്നു മീരാഭായ് ചാനു നേടിയത്. ടോക്കിയോ ഒളിംപിക്സില്‍ ഇതേ ഇനത്തില്‍ വെള്ളി മെഡലും നേടിയിട്ടുണ്ട്.
ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡല്‍ വേട്ടയാണിത്. ആദ്യ രണ്ടു മെഡലും ഭാരോദ്വഹനത്തില്‍ ആയിരുന്നു. പുരുഷ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സങ്കേത് സാര്‍ഗാര്‍ വെള്ളി നേടി. ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം സങ്കേതിലൂടെയായിരുന്നു. 55 കിലോ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തിലായിരുന്നു മെഡല്‍ നേട്ടം. ആകെ 248 കിലോയാണ് സങ്കേത് ഉയര്‍ത്തിയത്. 61 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം നേടിയിരുന്നു.