എറണാകുളം കുന്നത്തുനാടില്‍ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശിനിയായ നിജ( 41)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ ഒഡീഷ സ്വദേശി സുക്രു, നിജയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയാണ് നിജയെ സുക്രു കൊലപ്പെടുത്തിയത്. മക്കള്‍ നിലവിളിച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് ഓടിപ്പോയ സുക്രുവിന് വേണ്ടി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയുരുന്നു. എന്നാല്‍ രാവിലെ ഇയാളെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇവര്‍ക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി പിണങ്ങി കഴിയുകയാണ് ഇരുവരും. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മുമ്പും പല തവണ ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നെന്നായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.