ലോക്ഡണ്‍ പ്രഖ്യാപിച്ചതോടെ കുറേക്കാലം എല്ലാവരും വീട്ടിനകത്ത് തന്നെ അടച്ചു മൂടി ഇരിക്കേണ്ടി വന്നു. ഈ സമയത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് യാത്രകളെ ആയിരിക്കും. ഓരോ യാത്രകളും ഓരോ ഓര്‍മ്മകളും സന്തോഷവും നല്‍കുന്നതാണ്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തങ്ങളുടെ യാത്രകള്‍ ആരംഭിച്ചിരിക്കുകയാണ് മലയാളികള്‍.
സെലിബ്രിറ്റികള്‍ അടക്കം കൂടുതല്‍ പേരും യാത്ര പോകുന്നത് ഇപ്പോള്‍ കാശ്മീരിലേക്ക് ആണ്. നടി അഹാന കൃഷ്ണ കാശ്മീര്‍ യാത്രാ വിശേഷം പങ്കുവെച്ച് എത്തിയിരുന്നു. ഇതുപോലെ നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ ആണ് തങ്ങളുടെ യാത്ര വിശേഷം പങ്കുവെച്ച് എത്തിയത്.
ഇപ്പോഴിതാ സീരിയല്‍ നടി മെര്‍ഷീന നീനുവും കാശ്മീര്‍ യാത്ര നടത്തിയിരിക്കുകയാണ്. ഇവിടെ നിന്ന് എടുത്ത നിരവധി ചിത്രങ്ങളും പോസ്റ്റ് ചെയ്തു താരം. അമ്മയ്ക്കൊപ്പമാണ് താരം കാശ്മീരിലേക്ക് യാത്ര പോയത്. മഞ്ഞു മൂടിയ കശ്മീരില്‍ തന്റെ കൈക്കുള്ളില്‍ ഒരു പിടി മഞ്ഞു കൂട്ടിവെച്ചു നീനു എഴുതി, ‘കാശ്മീര്‍ ഡയറി, ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. സ്വപ്മ സാഫല്യം’.
അതേസമയം നീനുവിന്റെ 23 ആം പിറന്നാള്‍ കൂടിയാണ് ഇന്ന്. പിറന്നാള്‍ കശ്മീരില്‍ ആഘോഷിക്കുക എന്നതായിരുന്നു നീനുവിന്റെ ട്രിപ്പിന്റെ പ്രധാന അജണ്ട എന്ന് തോനുന്നു. ഒരു കുഞ്ഞു കഷ്ണം കേക്ക് അമ്മക്കൊപ്പം മുറിച്ചു കൊണ്ടാണ് താരം ഈ പിറന്നാള്‍ ആഘോഷിച്ചത്.