സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം സൈബര്‍ ആക്രമണത്തിന് ഇരയാകാറുള്ളത് സിനിമ നടിമാരായിരിക്കും. അവരുടെ വസ്ത്രധാരണമായിരിക്കും പ്രധാനമായും വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുള്ളത്.
അത്തരത്തില്‍ ഇപ്പോഴിത സോഷ്യല്‍ മീഡിയ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത് നടി മീര നന്ദനാണ്. കഴിഞ്ഞ ദിവസം താരം പങ്കുവച്ചൊരു വീഡിയോയ്ക്കെതിരെയാണ് കടുത്ത സദാചാര ആക്രമണം അരങ്ങേറിയത്.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ലുലുമാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെക്കുറിച്ച് മീര നന്ദന് ഒരു പ്രൊമോഷണല്‍ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയില്‍ താരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളെ ചൊടിപ്പിച്ചത്.
നിരവധി സദാചാര ആങ്ങളമാരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. മോളെ മീര നന്ദന് മോള്‍ക്ക് ഞാന്‍ അങ്ങോട്ടു 15 ദിര്‍ഹം തരാം ഒരു ട്രൗസര്‍ വാങ്ങി ഇടു എന്നാണ് സദാചാര ആളങ്ങമാര് പറയുന്നത്.
View this post on Instagram
പഴയ മീര പോയി അല്ലെ, കാശിനു വേണ്ടി എന്തൊക്കെയാണ് കാണിക്കുന്നത് എന്നാണ് ചില ആങ്ങളമാരുടെ കമന്റുകള്‍. അശ്ലീല കമന്റുകളുമായിട്ടും ചിലര്‍ എത്തുന്നുണ്ട്. പാന്റ് ആദ്യം ഇടുക അല്ലെങ്കില്‍ രാത്രിയിലെ പരിപാടി വേറെ ആയിരിക്കും എന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം താരത്തിനെ പിന്തുണച്ചും നിരവധി പേര് എത്തുന്നുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള വേഷം അവര്‍ ധരിച്ചോട്ടെ നിങ്ങളുടെ ചെലവില്‍ ഒന്നും അല്ലല്ലോ എന്നാണ് താരത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
എന്തായാലും സൈബര്‍ ആക്രമണം താരത്തിനെ തളര്‍ത്തിയിട്ടില്ല. സൈബര്‍ ആക്രമണങ്ങളില്‍ തളരാതെ തനിക്ക് ഇഷ്ടമുള്ളത് ധരിക്കുന്നത് തുടരുകയാണ് മീര നന്ദന്.